05
August 2020 - 10:26 pm IST

Download Our Mobile App

World

shooting

പേൾ ഹാർബർ വെടിവയ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു, സ്ഥലത്ത് ഇന്ത്യൻ വ്യോമസേന തലവനും

Published:05 December 2019

സം​ഭ​വ സ​മ​യം ഹ​വാ​യി​യി​ലെ സേ​നാ കേ​ന്ദ്ര​ത്തി​ൽ ഇന്ത്യൻ വ്യോ​മ​സേ​ന ത​ല​വ​ൻ എ​യ​ർ ചീ​ഫ് മാർഷ​ൽ രാ​കേ​ഷ് കു​മാ​ർ സിം​ഗ് ഭ​ദൗ​രി​യ​യും ഉ​ണ്ടാ​യി​രു​ന്നു. ഭ​ദൗ​രി​യ​യും സം​ഘ​വും സു​ര​ക്ഷി​ത​രാ​ണെ​ന്ന് വ്യോമ​സേ​നാ​വൃ​ത്ത​ങ്ങ​ൾ അറിയി​ച്ചു.

ഹോ​ണോ​ലു​ലു: അ​മെരി​ക്ക​ൻ നാ​വി​ക​സേ​നാ കേ​ന്ദ്ര​മാ​യ പേ​ൾ ഹാ​ർ​ബ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊല്ല​പ്പെ​ട്ടു. സം​ഭ​വ സ​മ​യം ഹ​വാ​യി​യി​ലെ സേ​നാ കേ​ന്ദ്ര​ത്തി​ൽ ഇന്ത്യൻ വ്യോ​മ​സേ​ന ത​ല​വ​ൻ എ​യ​ർ ചീ​ഫ് മാർഷ​ൽ രാ​കേ​ഷ് കു​മാ​ർ സിം​ഗ് ഭ​ദൗ​രി​യ​യും ഉ​ണ്ടാ​യി​രു​ന്നു. ഭ​ദൗ​രി​യ​യും സം​ഘ​വും സു​ര​ക്ഷി​ത​രാ​ണെ​ന്ന് വ്യോമ​സേ​നാ​വൃ​ത്ത​ങ്ങ​ൾ അറിയി​ച്ചു. പ​സ​ഫി​ക് എ​യ​ർ​ചീ​ഫ് സിം​പോ​സി​യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​ന്ത്യ​ൻ സം​ഘം.

യു​എ​സ് നാ​വി​ക സേ​നാം​ഗ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടിവ​യ്പി​നു​ശേ​ഷം അ​ക്ര​മി ജീ​വ​നൊ​ടു​ക്കി. പ്രാ​ദേ​ശി​ക സമ​യം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 2.30 ന് ​ആ​ണ് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​ത്. സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രാ​ൾ​ക്ക് പ​രുക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ടി​വ​യ്പി​നു​ണ്ടാ​യ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. വെ​ടി​വ​യ്പ് പേ​ൾ ഹാ​ർ​ബ​ർ വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെളി​പ്പെ​ടു​ത്തി​യി​ല്ല.

ആ​രാ​ണ് വെ​ടി​യു​തി​ർത്ത​തെ​ന്നോ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ വ്യ​ക്ത​മ​ല്ല. യു​എ​സ് നാവികസേനയു​ടെ​യും വ്യോ​മ​സേ​ന​യു​ടെ​യും സം​യു​ക്ത കേ​ന്ദ്ര​മാ​ണ് പേ​ൾ ഹാ​ർ​ബ​ർ. ഹ​വാ​യി​യി​ലെ ഹോണോലു​ലു​വി​ൽ ​നി​ന്നു 13 കി​ലോ​മീ​റ്റ​ർ അക​ലെ​യാ​ണ് ഈ ​സൈ​നി​ക കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ജ​പ്പാ​ൻ പേ​ൾ ഹാ​ർ​ബ​ർ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വാ​ർ​ഷി​കം ആ​ചരി​ക്കു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പാ​ണ് പേ​ൾ ഹാ​ർ​ബ​റി​ൽ വെടിവയ്പുണ്ടാകുന്നത്.


വാർത്തകൾ

Sign up for Newsletter



top