10
April 2020 - 6:25 pm IST

Download Our Mobile App

Flash News
Archives

Crime

priest

വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; വൈദികനെതിരെ കേസ്

Published:05 December 2019

താമരശേരി രൂപതയിലെ വൈദികനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. നാൽപ്പത്തഞ്ചുകാരിയായ വീട്ടമ്മയാണ് ഫാദർ മനോജ് പ്ലാക്കൂട്ടത്തിനെതിരെ പരാതി നൽകിയത്.

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്. ബലാത്സംഗ കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താമരശേരി രൂപതയിലെ വൈദികനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. നാൽപ്പത്തഞ്ചുകാരിയായ വീട്ടമ്മയാണ് ഫാദർ മനോജ് പ്ലാക്കൂട്ടത്തിനെതിരെ പരാതി നൽകിയത്.

പളളിവികാരി ആയിരിക്കെ ഫാ മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്ന് വീട്ടമ്മ പരാതിയിൽ പറയുന്നു. 2017 ജൂൺ 15ന് ചേവായൂർ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നൽകിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഭീഷണി മൂലമാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നാണ് വീട്ടമ്മ വ്യക്തമാക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top