ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:05 December 2019
അബുദാബി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവള ലെര്മിനലുകളിലൊന്നായ അബുദാബി മിഡ്ഫീല്‍ഡ് ടെർമിനലിൽ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു. ഇത് സംബന്ധിച്ച കരാറില്‍ അബുദാബി എയർപോര്‍ട്ട് കമ്പനിയും ലുലു ഗ്രൂപ്പ് ഒപ്പുവച്ചു. മിഡ്ഫീല്‍ഡ് ടെർമിനൽ ഡ്യൂട്ടിഫ്രീയിലാണ് 25,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള സ്പെഷ്യലിസ്റ്റ് സ്റ്റോറും ഭക്ഷ്യേതര സ്റ്റോറും ലുലു ആരംഭിക്കുന്നത്.
അബുദാബി എയർപോർട്ടിന് വേണ്ടി സിഇഒ ബ്രയാൻ തോംസണും ലുലു ഗ്രൂപ്പിന് വേണ്ടി സിഇഒ സൈഫി രൂപാവാലയുമാണ് കരാറില്‍ ഒപ്പുവച്ചത്. ചടങ്ങിൽ അബുദാബി എയർപോർട്ട് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ താനൂൺ അൽ നഹ്യാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി, എത്തിഹാദ് എയർവേയ്സ് സിഇഒ മൈക്കൽ ഡഗ്ളസ്, ലുലു അബുദാബി റീജ്യണൽ ഡയറക്റ്റർ അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.
അബുദാബി ഇന്റര്‍നാഷ്ണല്‍ എയർപോർട്ടിന്റെ യാത്രക്കാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മൂന്ന് ലക്ഷത്തിലധികം വിസ്തീർണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, ഡൈനിങ്, വിശ്രമം, വിനോദം എന്നിവ ഉൾക്കൊള്ളുന്ന മിഡ്ഫീൽഡ് ടെർമിനലിലെ അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന നിരയിലേക്കാണ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലുവും വരുന്നത്. യുഎഇയിലെ പ്രാദേശിക വ്യവസായവുമായി തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള അബുദാബി എയർപോർട്ടിന്റെ പ്രതിജ്ഞാബദ്ധതയുടെ ഫലമാണ് ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തം, പ്രാദേശിക ഉത്പന്നങ്ങളും സേവനങ്ങളഉം മിഡ്ഫീൽഡ് ടെർമിനൽ ലോകോത്തര യാത്രാ അനുഭവമാകും നൽകുന്നത്.