ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 December 2019
അശ്വതി : ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നു ചേരും. ഓര്‍മ്മശക്തി കുറയും. നിസ്സാരകാര്യങ്ങള്‍ക്കു പോലും തടസ്സമുണ്ടാകും.
ഭരണി : പുത്രപൌത്രാദികളുടെ ആഗമനം മനസ്സമാധാനത്തിനു വഴിയൊരുക്കും. അസു ഖം വര്‍ദ്ധിയ്ക്കും. അസുഖങ്ങളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.
കാര്‍ത്തിക : സാഹചര്യങ്ങള്‍ക്കനുസരിച്ച് കുടുംബാംഗങ്ങളെ ജന്മനാട്ടില് താമസിപ്പി യ്ക്കും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ പുനരാരംഭിയ്ക്കും.
രോഹിണി : വിരുന്നുസല്ക്കാരത്തില് പങ്കെടുക്കും. കുടുംബത്തില്‍ സ്വസ്ഥതയും സ മാധാനവും ഉണ്ടാകും.ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുവാന്‍ യുക്തിതോന്നും.
മകയിരം : മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ പുനരാരംഭിയ്ക്കും. ഗൃഹനിര്‍മ്മാണം വേഗത യിലാക്കുവാന് നിര്‍ദ്ദേശം നല്‍കും. ആരോഗ്യം തൃപ്തികരമായിരിയ്ക്കും.
തിരുവാതിര : തൃപ്തിയായ വിഷയത്തില്‍ ഉപരിപഠനത്തിന് ചേരും. പുതിയ ആവിഷ്കരണശൈലി അവലംബിയ്ക്കും. പ്രശസ്തസേവനത്തിന് അംഗീകാരം ലഭിയ്ക്കും.
പുണര്‍തം : ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും. ആര്ഭാടങ്ങള്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വിദേശയാത്രയ്ക്ക് അനുമതിലഭിയ്ക്കും. സന്താനസൌഖ്യത്താല് ആ ശ്വാസമുണ്ടാകും.
പൂയ്യം : യാത്രാക്ലേശമുള്ള വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആധി വര്ദ്ധി യ്ക്കും. ആത്മവിശ്വാസം കുറയും. വാഹന ഉപയോഗം ഒഴിവാക്കണം.
ആയില്യം : അസുഖങ്ങളാല്‍ അവധിയെടുക്കും. പ്രയത്നങ്ങള്‍ക്ക് പൂര്‍ണ്ണഫലം കുറയും. ആത്മവിശ്വാസം കുറയും. കീഴ്ജീവനക്കാരുടെ അബദ്ധങ്ങള്‍ തിരുത്തും.
മകം : പുതിയ പാഠ്യപദ്ധതിയ്ക്കു ചേരുവാന്‍ അന്യദേശയാത്രപുറപ്പെടും. മംഗളകര്‍മ്മ ങ്ങള്‍ക്കു നേതൃത്വം നല്‍കും. ബന്ധുക്കള്‍ വിരുന്നുവരും.
പൂരം : പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. ആത്മവിശ്വാസം വര്ദ്ധി യ്ക്കും. സന്ധിസംഭാഷണത്തില്‍ വിജയിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും.
ഉത്രം : ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കും. സാ ന്ത്വന സമന്വയ സമീപനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യും.
അത്തം : പുതിയ തൊഴിലവസരം വന്നുചേരും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും. മനസ്സന്തോഷം തോന്നും.
ചിത്ര : പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്പ്പിയ്ക്കുവാന് തയ്യാറാകും. കുടുംബ ജീവി തത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും.
ചോതി : ഔദ്യോഗിക അനിശ്ചിതാവസ്ഥ തരണം ചെയ്യും. മനസ്സന്തോഷം തോന്നും. സേ വനസാമര്ത്ഥ്യത്താല് കാര്യവിജയമുണ്ടാകും. പ്രതികൂലസാഹചര്യങ്ങളെ അതിജീവി യ്ക്കും.
വിശാഖം : അശ്രാന്തപരിശ്രമത്താല്‍ അനുകൂലവിജയമുണ്ടാകും. ആശ്രയിച്ചു വരുന്ന വര്‍ക്ക് വിദഗ്ദ്ധനിര്‍ദ്ദേശം നല്‍കുവാനിടവരും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭി യ്ക്കും.
അനിഴം : സാമ്പത്തികക്രയവിക്രയങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണു നല്ലത്. നിര വധി കാര്യങ്ങള്‍ നിഷ്കര്‍ഷയോടു കൂടി ചെയ്തു തീര്ക്കുവാനവസരമുണ്ടാകും. അമിത മായ അന്ധവിശ്വാസവും ആത്മവിശ്വാസവും ഉപേക്ഷിക്കണം.
തൃക്കേട്ട : അനൌദ്യോഗികമായി സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചിലവിനങ്ങ ളാല്‍ ശ്രദ്ധയും സൂക്ഷമതയും വേണം. അസമയങ്ങളിലുളള യാത്ര ആവുന്നതും ഉപേ ക്ഷിയ്ക്കണം.
മൂലം : പഠിച്ച സ്ഥാപനത്തില്‍ ഉദ്യോഗം ലഭിയ്ക്കും.ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും. ഏറ്റെടുത്ത ചുമതലകള്‍ മനസ്സംതൃപ്തിയോടുകൂടി പൂര്‍ത്തീകരിയ്ക്കും.
പൂരാടം : സഹോദരസഹായ ഗുണം ഉണ്ടാകും.വാക്കും പ്രവൃത്തിയും സഫലമാകും. ആരോഗ്യം തൃപ്തികരമായിരിയ്ക്കും. അധികാരപരിധി വര്‍ദ്ധിയ്ക്കും.
ഉത്രാടം : പണം കടം കൊടുക്കരുത്.ജാമ്യം നില്‍ക്കരുത്.ദൂരയാത്രകളും ചര്‍ച്ചകളും പ്ര തീക്ഷിച്ച അനുഭവമുണ്ടാവുകയില്ല. മേലധികാരി പറയുന്ന അബദ്ധങ്ങള്‍ തിരുത്തുവാനിട വരും.
തിരുവോണം : പലപ്രകാരത്തിലും അസുഖങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിനാല്‍ അവധിയെടു ക്കും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ ഒഴിവാക്കും. ഭക്ഷണക്രമീകരണത്തിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും.
അവിട്ടം : വിദഗ്ദ്ധോപദേശം സ്വീകരിച്ചു പ്രവര്ത്തിയ്ക്കുന്നതെല്ലാം വിജയിയ്ക്കും. സാ മ്പത്തികദുര്വിനിയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും.
ചതയം : സാഹസപ്രവൃത്തികളില്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും. ആത്മവിശ്വാസത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തീകരിയ്ക്കു വാന്‍ സുഹൃത്സഹായം തേടും.
പൂരോരുട്ടാതി : ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ചിരകാലാഭിലാഷ പ്രാപ്തിയായ ഗൃഹനിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയാകും. നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനം ലഭിയ്ക്കും.
ഉത്രട്ടാതി : ഔദ്യോഗിക അനിശ്ചിതാവസ്ഥ ഒഴിഞ്ഞുപോകും. പ്രതിസന്ധികളില്‍ തള രാതെ പ്രവര്‍ത്തിയ്ക്കുവാന്‍ ആര്‍ജ്ജവമുണ്ടാകും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും.
രേവതി : നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനം ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിയ്ക്കും. ആലോചിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും.