ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:05 December 2019
മുംബൈ: ബ്ലാസ്റ്റേഴ്സ്, നിങ്ങളോടു ജയിക്കാൻ പറഞ്ഞിട്ടില്ല. 75ാം മിനിറ്റിൽ ഗോൾ നേടിയിട്ട് ആ ലീഡ് നിലനിർത്താൻ രണ്ടു പോലും സാധിക്കാതെ വന്നതോടെ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില. മുംബൈ സിറ്റിക്കു മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് സമനിലകൊണ്ടു തൃപ്തിപ്പെട്ടത്. കേരളത്തിനു വേണ്ടി മെസി ബൗളി ഗോൾ നേടിയപ്പോൾ മുംബൈയുടെ സ്കോറർ അമീനെ ചെർമിറ്റിയാണ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെർമിറ്റിയുടെ ഗോളിലാണ് കേരളം തോറ്റത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കേരളം, മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. മികച്ച പ്രസിങ് ഗെയിമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ആദ്യമിനിറ്റുമുതൽ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തന്ത്രം. ആദ്യ അര മണിക്കൂറിനുള്ളിൽ നാല് മികച്ച അവസരങ്ങളാണ് ആദ്യകേരളം മെനഞ്ഞെടുത്തത് എന്നാൽ, ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 25-ാം മിനിറ്റിൽ മെസ്സിയുടെ ഉഗ്രനൊരു ബൈസിക്കിൾ കിക്ക് മുംബൈ ഗോൾകീപ്പർ അമരീന്ദർ ഉജ്വല ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണം വർധിച്ചതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലും വീഴ്ചയായി. 41-ാം മിനിറ്റിൽ മോദു സൗഗുവിന് ലഭിച്ച അവസരം രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു. സൗഗുവിന്റെ ഷോട്ട് ദുർബലമായതാണ് കേരളത്തെ തുണച്ചത്. നിരവധി അവസരങ്ങൾ ഇരുടീമുകളും ആദ്യ പകുതിയിൽ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം പിറന്നില്ല. ക്യാപ്റ്റൻ ഒഗ്ബെച്ചെയില്ലാതെയാണ് കേരളം കളിക്കാനിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽനിന്നു വ്യത്യസ്തമായി ഗോൾകീപ്പർ ടി.പി. രഹ്നേഷ് മികച്ച കളിയാണു പുറത്തെടുത്തത്.
രണ്ടാം പകുതിയിൽ മുംബൈയുടെ സമഗ്രമായ മുന്നേറ്റമായിരുന്നു തുടക്കത്തിൽ എന്നാൽ, പതിയെ ബ്ലാസ്റ്റേഴ്സ് മത്സരം വരുതിയിലാക്കി. മികച്ച മുന്നേറ്റങ്ങളിലൂടെ അമരീന്ദർ സിങ്ങിനെ വിറപ്പിച്ച ബ്ലാസ്റ്റേഴ്സ് ഒടുവിൽ അർഹിച്ച ഗോൾ സ്വന്തമാക്കി. വലതു വിങ്ങിലൂടെ കയറിവന്ന ജെസൽ കനെയ്റോ നൽകിയ പാസിൽ മെസി ബൗളി തൊടുത്ത ഇടംകാൽ ഷോട്ട് അമരീന്ദറിന്റെ ബ്ലോക്കിനെയും തകർത്ത് വലയുടെ വലതുമൂലയിൽ കയറി. അധികം താമസിയാതെ മുംബൈയുടെ ആക്രമണം. പ്രതിരോധത്തിലെ വീഴ്ച മുതലെടുത്ത് ചെർമിറ്റി പന്ത് ചെറുതായി ചിപ്പ് ചെയ്ത് ഗോളിലേക്കു തിരിച്ചുവിട്ടു. തുടർന്ന് ഇരുടീമും മികച്ച മൂന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ അകന്നുനിന്നു.
ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെയ്ക്ക് പരുക്കാണെന്നാണ് റിപ്പോർട്ട്. ഓഗ്ബെച്ചെയ്ക്കു പകരം സത്യസെൻ സിങ് ടീമിലെത്തിയതാണ് മാറ്റം. ഓഗ്ബെച്ചെയുടെ അഭാവത്തിൽ മെസ്സി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെ.പ്രശാന്ത്, ഗോൾകീപ്പർ ടി.പി. രഹനേഷ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തി. മധ്യനിര താരം സെർജിയോ സിഡോഞ്ചയാണ് ടീമിനെ നയിച്ചത്. ഇന്നു നടക്കുന്നു മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെയെ നേരിടും.