26
January 2020 - 1:51 am IST

Download Our Mobile App

Flash News
Archives

World

pearl-harbor-gun-fire-three-deaths

പേ​ൾ ഹാ​ർ​ബ​ർ വെ​ടി​വ​യ്പ്പ്: അ​ക്ര​മി​യ​ട​ക്കം മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

Published:05 December 2019

അ​​മെ​രി​​ക്ക​​ൻ നാ​​വി​​ക​​സേ​​നാ കേ​​ന്ദ്ര​​മാ​​യ പേ​​ൾ ഹാ​​ർ​​ബ​​റി​ൽ ഒ​രു നാ​വി​ക​ൻ ര​ണ്ടു സി​വി​ലി​യ​ൻ​മാ​രെ വെ​ടി​വ​ച്ചു കൊ​ന്ന​ശേ​ഷം സ്വ​യം വെ​ടി​യു​തി​ർ​ത്തു മ​രി​ച്ചു. ജാ​പ്പ​നീ​സ് ബോം​ബി​ങ്ങി​ന്‍റെ എ​ഴു​പ​ത്തെ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു ന​ട​ക്കാ​ൻ മൂ​ന്നു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണു സം​ഭ​വം.

ഹോ​​ണോ​​ലു​​ലു: അ​​മെ​രി​​ക്ക​​ൻ നാ​​വി​​ക​​സേ​​നാ കേ​​ന്ദ്ര​​മാ​​യ പേ​​ൾ ഹാ​​ർ​​ബ​​റി​ൽ ഒ​രു നാ​വി​ക​ൻ ര​ണ്ടു സി​വി​ലി​യ​ൻ​മാ​രെ വെ​ടി​വ​ച്ചു കൊ​ന്ന​ശേ​ഷം സ്വ​യം വെ​ടി​യു​തി​ർ​ത്തു മ​രി​ച്ചു. ജാ​പ്പ​നീ​സ് ബോം​ബി​ങ്ങി​ന്‍റെ എ​ഴു​പ​ത്തെ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു ന​ട​ക്കാ​ൻ മൂ​ന്നു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണു സം​ഭ​വം. വെ​ടി​യേ​റ്റ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.  നാ​വി​ക കേ​ന്ദ്ര​ത്തി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്ന് യു​എ​സ് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ. വെ​ടി​വ​യ്പ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​വ​ർ.

യു​എ​സ്എ​സ് കൊ​ളം​ബി​യ അ​ന്ത​ർ​വാ​ഹി​നി​യി​ലെ നാ​വി​ക​നാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. സം​​ഭ​​വ സ​​മ​​യം ഹ​​വാ​​യി​​യി​​ലെ സേ​​നാ കേ​​ന്ദ്ര​​ത്തി​​ൽ ഇ​ന്ത്യ​ൻ വ്യോ​​മ​​സേ​​നാ ത​​ല​​വ​​ൻ എ​​യ​​ർ ചീ​​ഫ് മാ​ർ​ഷ​​ൽ രാ​​കേ​​ഷ് കു​​മാ​​ർ സി​ങ് ഭ​​ദൗ​​രി​​യ​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. ഭ​​ദൗ​​രി​​യ​​യും സം​​ഘ​​വും സു​​ര​​ക്ഷി​​ത​​രാ​​ണെ​​ന്നു വ്യോ​മ​​സേ​​നാ​​വൃ​​ത്ത​​ങ്ങ​​ൾ. ഇ​ന്ത്യ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന വ്യോ​മ​സേ​നാ ത​ല​വ​ന്മാ​രു​ടെ യോ​ഗ​ത്തി​നെ​ത്തി​യ​താ​ണ് ഇ​ന്ത്യ​ൻ സം​ഘം. 
 
പ്രാ​​ദേ​​ശി​​ക സ​മ​​യം ബു​​ധ​​നാ​​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് വെ​​ടി​​വ​​യ്പ്പ് ആ​​രം​​ഭി​​ച്ച​​ത്. ആ​​രാ​​ണ് വെ​​ടി​​യു​​തി​​ർ​ത്ത​​തെ​​ന്നോ കൊ​ല്ല​പ്പെ​ട്ട​തെ​ന്നോ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ളോ ഒ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. യു​​എ​​സ് നാ​വി​ക സേ​ന​യു​​ടെ​​യും വ്യോ​​മ​​സേ​​ന​​യു​​ടെ​​യും സം​​യു​​ക്ത കേ​​ന്ദ്ര​​മാ​​ണ് പേ​​ൾ ഹാ​​ർ​​ബ​​ർ. ഹ​​വാ​​യി​​യി​​ലെ ഹോ​ണോ​ലു​​ലു​​വി​​ൽ ​നി​​ന്നു 13 കി​​ലോ​​മീ​​റ്റ​​ർ അ​ക​​ലെ​​യാ​​ണ് ഈ ​​സൈ​​നി​​ക കേ​​ന്ദ്രം സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. ര​ണ്ടാം ലോ​ക​​മ​​ഹാ​​യു​​ദ്ധ​​കാ​​ല​​ത്ത് ജ​​പ്പാ​​ൻ പേ​​ൾ ഹാ​​ർ​​ബ​​ർ ആ​​ക്ര​​മി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ വാ​​ർ​​ഷി​​കം ആ​​ച​രി​​ക്കു​​ന്ന​​തി​​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഇ​വി​ടെ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top