ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 December 2019
കൊച്ചി: എസ്ബിഐ ഡിജിറ്റല്‍ ആപ്ലിക്കേഷനായ യോനോയില്‍ എക്സ്ക്ലൂസീവ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ എഡിഷന് 2.0 പ്രഖ്യാപിച്ചു. ഡിസംബര്‍ 10 മുതല്‍ 14 വരെയുള്ള യോനോ ഷോപ്പിങ് ഫെസ്റ്റിവലിലൂടെ പര്‍ച്ചേസ് നടത്തുമ്പോള്‍ 17 വ്യാപാര പങ്കാളികളില്‍ നിന്ന് 50 ശതമാനം വരെ ഡിസ്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഈ ഓഫറിന് പുറമെ എല്ലാ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും മാത്രമായി 10 ശതമാനം അധിക ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. നിലവില്‍ നൂറിലേറെ വ്യാപാരികള്‍ യോനോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ യോനോ ഷോപ്പിങ് ഫെസ്റ്റിവലിന്റെ വിജയത്തെത്തുടര്‍ന്നാണ് രണ്ടാം പതിപ്പ് നടത്തുന്നത്. എസ്ബിഐ അതിന്റെ 17 ഇ-കൊമേഴ്സ് വ്യാപാരികള്‍ക്ക് പുറമേ ആമസോണ്‍, ലൈഫ് സ്റ്റൈല്‍ സ്റ്റോറുകള്‍, തോമസ് കുക്ക്, ഈസി മൈ ട്രിപ്പ്, ഓയോ, പെപ്പര്‍ഫ്രൈ, കൂടാതെ ഹോം, ഓട്ടൊ ലോണുകള്‍ എന്നിവയും ഭാഗമാക്കുന്നു. ഡിസംബര്‍ 31 വരെ വാഹന വായ്പകള്‍ക്ക് സീറോ പ്രോസസിങ് ഫീസ് ആയിരിക്കും.
മാത്രമല്ല, ഭാവന വായ്പകള്‍ക്ക് തൽക്ഷണ അംഗീകാരവും ഏകീകൃത പ്രോസസിങ് ഫീസിലെ 50 ശമാനം കിഴിവും ലഭ്യമാക്കും. യോനോ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പ്രമുഖ വിഭാഗങ്ങളിലും ഇലക്ട്രോണിക്സ്, ഫാഷന്‍, ഗിഫ്റ്റിങ്, ജ്വല്ലറി, ഫര്‍ണിച്ചര്‍, യാത്ര, ഹോസ്പിറ്റാലിറ്റി എന്നിവയിലും പങ്കെടുക്കുന്ന എല്ലാ വ്യാപാരികളും 5 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്.