ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 December 2019
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലകനെ മാറ്റിയിട്ടും ആഴ്സണലിന്റെ തലവര മാറുന്നില്ല. തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവില്‍ ദുര്‍ബലരായ ബ്രൈറ്റനെതിരേ സ്വന്തം തട്ടകത്തില്‍ ആഴ്സണല്‍ തോല്‍വിയും വഴങ്ങി. 2-1 എന്ന സ്കോറിനായിരുന്നു ആഴ്സണലിന്റെ തോല്‍വി. എല്ലാ ടൂര്‍ണമെന്റുകളിലുമായി കഴിഞ്ഞ ഒൻപത് മത്സരങ്ങളിലും ആഴ്സണലിന് ജയിക്കാനായിട്ടില്ല. 1977നുശേഷം ആദ്യമായാണ് ആഴ്സണലിന്റെ ഇത്തരമൊരു മോശം പ്രകടനം. ലീഗില്‍ 15 കളികളില്‍നിന്നും 19 പോയിന്റുമായി 10-ാം സ്ഥാനത്താണ് ആഴ്സണല്‍. ഉനായ് എംറിക്കു പകരം ചുമതലയേറ്റ ഫ്രഡി ലങ്ബര്ഗിനും ടീമിനെ ജയത്തിലേക്ക് നയിക്കാനായിട്ടില്ല. ആദം വെബ്സ്റ്റര്‍(36), നീല്‍ മൗപേ(80) എന്നിവരാണ് ബ്രൈറ്റനുവേണ്ടി ഗോള്‍ നേടിയത്. ലക്കാസെറ്റെ(50) ഒരു ഗോള്‍ തിരിച്ചടിച്ചു. ദുര്‍ബലര്‍ക്കെതിരേ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് ആഴ്സലണല്‍ കാഴ്ചവച്ചത്. 20 ഷോട്ടുകളാണ് ബ്രൈറ്റന് ഗോള്‍ശ്രമത്തിനായി നടത്തിയത്. 12 ഷോട്ടുകള്‍ മാത്രമാണ് ആഴ്സണലിന്റെ അക്കൗണ്ടിലുള്ളത്.
എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ലെന്നാണ് ആഴ്സണല്‍ താരം ഹെക്റ്റര്‍ ബെല്ലെറിന്റെ പ്രതികരണം. ആഴ്സണലിന്റെ സ്വാഭാവിക കളി പുറത്തുവരുന്നില്ല. തോല്‍വിയില്‍ തനിക്ക് വാക്കുകള്‍ നഷ്ടമായെന്നും ഹെക്റ്റര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ടീമിന് ഒരു ജയം പോലും നേടാനായിട്ടില്ല. സെപ്റ്റംബറിൽ ലിവര്‍പൂളിനെതിരേ തോറ്റശേഷം സ്വന്തം മൈതാനത്തെ ആദ്യ തോല്‍വികൂടിയാണിത്. മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് 2-0 എന്ന സ്കോറിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ചു.