23
February 2020 - 9:51 am IST

Download Our Mobile App

Flash News
Archives

Crime

rape1

കാഞ്ഞിരപ്പള്ളിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Published:07 December 2019

കാ​ഞ്ഞി​ര​പ്പ​ള്ളി കരിമ്പക്കയം സ്വ​ദേ​ശി അ​രു​ണ്‍ സു​രേ​ഷാ​ണു പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പൊ​ലീ​സ് കസ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണു സം​ഭ​വം.

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി കരിമ്പക്കയം സ്വ​ദേ​ശി അ​രു​ണ്‍ സു​രേ​ഷാ​ണു പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പൊ​ലീ​സ് കസ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണു സം​ഭ​വം. സ്കൂ​ൾ വി​ട്ടു വീട്ടി​ലെ​ത്തി​യ 13 വ​യ​സു​കാ​രി​യെ വെ​ള്ളം ചോ​ദി​ച്ചു വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി.

വീ​ട്ടി​ൽ ഈ ​സ​മ​യം മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി ഫോ​ണ്‍ വി​ളി​ച്ച​റി​യ​ച്ച​തോ​ടെ​യാ​ണു വീ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ യു​വാ​വി​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊർ​ജി​ത​മാ​ക്കി​യി​രു​ന്നു. പോ​ക്സോ, 376 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു.

മുൻപ് മോഷണക്കേസിൽ പ്രതിയായ ഇയാൾ വിവാഹിതനാണ്. പൊലീസ് കാണിച്ച ഫോട്ടൊകളിൽ നിന്നാണ് പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.


വാർത്തകൾ

Sign up for Newsletter



top