ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 December 2019
മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ പ്രൊമോ ഗാനമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മാമാങ്കത്തിലെ ചിത്രീകരണരംഗങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചിരിക്കുകയാണ് പാട്ടിലൂടെ. ചിത്രത്തിലെ മറ്റു ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
ഉണ്ണി മുകുന്ദന് പ്രേമമുണ്ട്, ഫൈറ്റുണ്ട്, പാട്ടുണ്ട്. ഒന്നും എനിക്കില്ല എന്നാണ് മാമാങ്കം ഓഡിയോ ലോഞ്ചിനെത്തിയ മമ്മൂട്ടി പറഞ്ഞത്. പ്രൊമോ ഗാനത്തിൽ ചുരിക പയറ്റ് നടത്തുന്ന മമ്മൂട്ടിയെ കണ്ട ആവേശത്തിലാണ് ആരാധകർ. ദേശത്തിന് വേണ്ടി ജീവന് വെടിഞ്ഞ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല.
പ്രാചി തെഹ്ലാന്, അനു സിത്താര, ഉണ്ണി മുകുന്ദന് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഡിസംബർ 12 ന് ചിത്രം തിയെറ്ററുകളിലെത്തും.