ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 December 2019
ന്യൂഡൽഹി: തന്റെ പേരിലുള്ള ദയാഹർജി ഉടൻ പിൻവലിക്കണമെന്ന ആവശ്യവുമായി ഡൽഹി നിർഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ. ആവശ്യം ഉന്നയിച്ച് വിനയ് രാഷ്ട്രപതിക്ക് അപേക്ഷ നൽകി. തന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജി താൻ നൽകിയതോ ഒപ്പുവച്ചതോ അല്ലെന്നും അതിനാൽ അത് പിൻവലിക്കണമെന്നുമാണ് വിനയ് ശർമയുടെ അപേക്ഷയിൽ പറയുന്നത്.
2012ലെ ഡൽഹി നിർഭയ കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശർമയുടെ ദയാഹർജി തള്ളണമെന്ന് നേരത്തെ കേന്ദ്രസർക്കാർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ദയാഹർജി ഡൽഹി സർക്കാരും തള്ളിയിരുന്നു.
രാഷ്ട്രപതി കൂടി ദയാഹർജി തള്ളിയാൽ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതിയിൽ ദയാഹർജിയുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്ക് വരുന്നത്.