ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 December 2019
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പെൺവാണിഭത്തിനിരയാക്കിയ കേസിൽ ബന്ധുവായ സ്ത്രീ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. പെണ്‍കുട്ടിയുടെ അമ്മായിയെ ആണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ കരുനാഗപള്ളിയിലെ ലോഡ്ജ് ഉടമയടക്കം മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.
അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് അമ്മായി, 17 വയസ്സുള്ള പെൺകുട്ടിയെ ഒട്ടേറെ പേർക്ക് കൈമാറിയത്. കൊല്ലം, കൊട്ടിയം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകളിലും ലോഡ്ജിലും എത്തിച്ച പെൺകുട്ടി പലപ്പോഴായി പീഡനത്തിനിരയായി.
കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് പെൺകുട്ടി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഒമ്പതാം തീയതി ജോലിക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് അമ്മായി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്.
എന്നാല്‍, കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെ വച്ചു നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അമ്മായിയുടെ വീട്ടില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ രേഖകള്‍ കണ്ടെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച പത്തോളം പേര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു.