ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 December 2019
പത്തനംതിട്ട: കോന്നിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
സ്വകാര്യ സ്കൂളിലെ ഹിന്ദി അധ്യാപകനായ ഇയാൾ അശ്ലീലമായ രീതിയിൽ സംസാരിക്കുകയും മോശമായി ഇടപെടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനി പരാതി നൽകുകയായിരുന്നു. നേരത്തെ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സുകേഷിനെതിരെ പൊലീസ് കേസ് നിലവിലുണ്ട്.