ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 December 2019
ഷാർജ: ഷാർജ നബയിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഔർ ഓൺ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദിത (15) യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷാർജ എത്തിസലാത്തിൽ എൻജിനീയറായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടൻ ഷാർജ പൊലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ഉടൻ തന്നെ കുവൈറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.