11
August 2020 - 7:08 am IST

Download Our Mobile App

Crime

gold-ornament-steals-from-dead-body-couples-gets-arrested-malappuram

മലപ്പുറത്ത് മൃതദേഹത്തിൽ നിന്നും സ്വർണം കവർന്ന ദമ്പതികൾ അറസ്റ്റിൽ

Published:07 December 2019

എടപ്പാൾ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പിൽ ലിയാക്കത്ത് (47), ഭാര്യ സുഹറ (39)എന്നിവരാണ് ചങ്ങരംകുളം പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ഒക്റ്റോബർ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

മലപ്പുറം: ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടയാളുടെ ദേഹത്തു നിന്നും സ്വർണാഭരണം കവർന്ന സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. എടപ്പാൾ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പിൽ ലിയാക്കത്ത് (47), ഭാര്യ സുഹറ (39)എന്നിവരാണ് ചങ്ങരംകുളം പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ഒക്റ്റോബർ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

മാറഞ്ചേരി വടമുക്ക് സ്വദേശിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു. ഈ സമയം ‌ബന്ധുക്കൾക്കൊപ്പം സഹായത്തിനെന്ന പേരിൽ ഒപ്പംകൂടിയ സുഹറയാണ് മരിച്ച യുവതിയുടെ ദേഹത്തു കിടന്നിരുന്ന ഒന്നര പവന്‍റെ സ്വർണാഭരണം മോഷ്ടിച്ച് കടന്നു കളഞ്ഞത്. സംസ്കാര ചടങ്ങിനിടെയാണ് മൃതദേഹത്തിൽ നിന്നും ആഭരണം നഷ്ടപ്പെട്ടത് വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് മരിച്ച യുവതിയുടെ ഭർത്താവ് ചങ്ങരംകുളം പൊലീസിന് പരാതി നൽകിയിരുന്നു. 

ആശുപത്രിയിലെ സിസിടിവി പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്നും ഒരു സ്ത്രീ ആഭരണം ഊരി മാറ്റുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. മരിച്ച യുവതിയുടെ ബന്ധുക്കളുടെ കൂടി സഹായത്തോടെ പൊലീസ് നടത്തിയ ഒന്നര മാസത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം സുഹറ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഭർത്താവ് ലിയാക്കത്ത് കൂടി ഉണ്ടായിരുന്നുവെന്ന് സുഹറ വെളിപ്പെടുത്തിയതോടെ ഇയാളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസിൽ സുഹറ ഒന്നാം പ്രതിയും ലിയാക്കത്ത് രണ്ടാം പ്രതിയുമാണ്.


വാർത്തകൾ

Sign up for Newsletter



top