05
August 2020 - 9:40 pm IST

Download Our Mobile App

Updates

kerala-government-helping-small-scale-business

ചെ​റു​കി​ട വ്യ​വ​സാ​യ​ത്തി​ന് താ​ങ്ങാ​യി സ​ര്‍ക്കാ​ര്‍

Published:07 December 2019

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

ത​ള​രു​ന്ന സാ​മ്പ​ത്തി​ക രം​ഗ​ത്തി​ന്  ക​രു​ത്താ​വാ​ന്‍ ചെ​റു​കി​ട​മേ​ഖ​ല​യെ ഉ​ണ​ര്‍ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് സ​ര്‍ക്കാ​ര്‍. നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ക്കൊ​പ്പം പു​തി​യ സ​ഹാ​യ​ങ്ങ​ളും ബാ​ങ്കു​ക​ളി​ലൂ​ടെ ഇ​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ശ്ര​മം.

കൊ​ച്ചി: ത​ള​രു​ന്ന സാ​മ്പ​ത്തി​ക രം​ഗ​ത്തി​ന്  ക​രു​ത്താ​വാ​ന്‍ ചെ​റു​കി​ട​മേ​ഖ​ല​യെ ഉ​ണ​ര്‍ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് സ​ര്‍ക്കാ​ര്‍. നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ക്കൊ​പ്പം പു​തി​യ സ​ഹാ​യ​ങ്ങ​ളും ബാ​ങ്കു​ക​ളി​ലൂ​ടെ ഇ​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. സ​ര്‍ക്കാ​ര്‍ ക​ണ​ക്ക് അ​നു​സ​രി​ച്ച്  4.5 കോ​ടി​യ്ക്ക​ടു​ത്തു​വ​രു​ന്ന ഈ ​മേ​ഖ​ല​യാ​ണ് 40 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍ക്കും തൊ​ഴി​ല്‍ ന​ല്‍കു​ന്ന​ത്. ഇ​തി​ല്‍ 82 ല​ക്ഷ​ത്തി​ല​ധി​കം യൂ​ണി​റ്റു​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ളൂ. സിം​ഹ​ഭാ​ഗ​വും ഇ​തി​ന് പു​റ​ത്താ​ണ്. ഇ​വ​യെ കൂ​ടി ആ​ധി​കാ​രി​ക​മാ​യ വ്യാ​വ​സാ​യി​ക മാ​പ്പി​ലേ​ക്ക് ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ക്കു​ന്ന യൂ​ണി​റ്റു​ക​ള്‍ക്ക് വാ​യ്പാ പ​ലി​ശ സ​ബ്സി​ഡി അ​ട​ക്ക​മു​ള്ള പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍കു​ക​യാ​ണ് ഇ​പ്പോ​ള്‍.

"ഉ​ദ്യോ​ഗ് ആ​ധാ​ര്‍' എ​ന്ന ഈ ​പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തോ​ടെ ഒ​രോ യൂ​ണി​റ്റു​ക​ള്‍ക്കും 12 അ​ക്ക ആ​ധാ​ര്‍ ന​മ്പ​ര്‍ ല​ഭി​ക്കും. ഇ​തോ​ടെ ഈ ​യൂ​ണി​റ്റും ആ​ധി​കാ​രി​ക​മാ​യി മാ​റു​ക​യും. പ​ല​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് ആ​ര്‍ഹ​ത കൈ​വ​രി​ക​യും ചെ​യ്യും. വി​വി​ധ സ​ബ്സി​ഡി​യും വാ​യ്പാ സൗ​ക​ര്യ​വു​മു​ള്‍പ്പെ​ടെ വ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് സ​ര്‍ക്കാ​ര്‍ ഈ ​വി​ഭാ​ഗ​ത്തി​ന് ന​ല്‍കു​ന്ന​ത്. 2016ല്‍ ​ഇ​ത് 4.95 ല​ക്ഷം യൂ​ണി​റ്റു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​ത് 80.14 ല​ക്ഷ​മാ​ണ്.

എ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

നി​ല​വി​ല്‍ ഇ​ത്ത​രം സൂ​ക്ഷ്മ യൂ​ണി​റ്റു​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍ക്ക് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മി​ല്ല എ​ന്ന​തി​നാ​ല്‍ പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഉ​ദ്യോ​ഗ് ആ​ധാ​റി​ല്‍ ഓ​ണ്‍ലൈ​നാ​യി സ്വ​യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തോ​ടെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും. https://udyogaadhaar.gov.in എ​ന്ന സൈ​റ്റി​ല്‍ സൗ​ജ​ന്യ​മാ​യി ആ​ധാ​ര്‍ ന​മ്പ​ര്‍ ന​ല്‍കി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​ങ്കാ​ളി​ത്ത സ്ഥാ​പ​ന​മാ​ണെ​ങ്കി​ല്‍ ഉ​ദ്യോ​ഗ് ആ​ധാ​റി​ന് ആ​രാ​ണോ അ​പേ​ക്ഷ ന​ല്‍കു​ന്ന​ത് അ​യാ​ളു​ടെ ആ​ധാ​ര്‍ ന​മ്പ​റാ​ണ് ന​ല്‍കേ​ണ്ട​ത്. ക​മ്പ​നി​യാ​ണെ​ങ്കി​ല്‍ ആ​രാ​ണോ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് അ​യാ​ളു​ടെ ആ​ധാ​ര്‍ ന​മ്പ​ര്‍ ന​ല്‍കാം. ഉ​ദ്യോ​ഗ് ആ​ധാ​ര്‍ ഫോം ​പൂ​രി​പ്പി​ച്ച് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ഫോ​ണ്‍ ന​മ്പ​റി​ല്‍ വ​രു​ന്ന ഒ​ടി​പി ന​ല്‍കി ര​ജി​സ്ട്രേ​ന്‍ പൂ​ര്‍ത്തി​യാ​ക്കാം.

25 ഇ​ന സ​ഹാ​യ​ങ്ങ​ള്‍

കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പ​റ​യു​ന്ന​ത് 25 ഇ​ന സ​ഹാ​യ​ങ്ങ​ള്‍ ഇ​ത്ത​രം യൂ​ണി​റ്റു​ക​ള്‍ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ്. സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ചി​ല​ത് ഇ​താ​ണ്. ആ​ദ്യ​ത്തേ​ത് ഈ​ടി​ല്ലാ​ത്ത വാ​യ്പ​യാ​ണ്. ഒ​രി​ക്ക​ല്‍ ഇ​തി​ല്‍ അം​ഗ​മാ​കു​ന്ന​തോ​ടെ വി​വി​ധ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ക്ക് കീ​ഴി​ലു​ള്ള ജാ​മ്യ​മി​ല്ലാ വാ​യ്പ​ക​ള്‍ക്കും പ​ലി​ശ സ​ബ്സി​ഡി​യ്ക്കും ഇ​ത്ത​രം യൂ​ണി​റ്റു​ക​ള്‍ക്ക് അ​ര്‍ഹ​ത​യു​ണ്ടാ​യി​രി​ക്കും. പെ​ട്ടെ​ന്നു​ള്ള വാ​യ്പ​ക​ളാ​ണ് മ​റ്റൊ​രു നേ​ട്ടം. ഇ​ല​ക്‌​ട്രി​സി​റ്റി സ​ബ്സി​ഡി, സ​ര്‍ക്കാ​ര്‍ ടെ​ൻ​ഡ​റു​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന, വാ​യ്പ സു​ര​ക്ഷ പ​ദ്ധ​തി, പ്ര​ത്യ​ക്ഷ നി​കു​തി ച​ട്ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​രി​ര​ക്ഷ, പേ​റ്റ​ന്‍റു​ക​ളും, ട്രേ​ഡ് മാ​ര്‍ക്കു​ക​ളും എ​ടു​ക്കു​ന്ന​തി​നു​ള്ള ഫീ​സി​ള​വ്, സാ​ങ്കേ​തി​ക ഉ​ന്ന​മ​ന​ത്തി​നു​ള്ള ചെ​ല​വി​ന്‍റെ 15 ശ​ത​മാ​നം സ​ബ്സി​ഡി, വി​ദേ​ശ എ​ക്സ​പോ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ഇ​വ​യാ​ണ് സ​ര്‍ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന പ്ര​ധാ​ന ഇ​ള​വു​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top