26
January 2020 - 1:31 am IST

Download Our Mobile App

Flash News
Archives

Updates

vegetables-price-hike-affecting-schools

വി​ല​ക്ക​യ​റ്റ​ത്തി​ല്‍ ത​ള​ര്‍ന്ന് സ്‌​കൂ​ളും

Published:07 December 2019

വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​നാ​വാ​തെ സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം. പ​ച്ച​ക്ക​റി​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ക്കും വി​ല​വ​ര്‍ധ​ന​വു​ണ്ടാ​യ​തോ​ടെ വ​ന്‍ ക​ട​ക്കെ​ണി​യി​ലാ​ണ് ഇ​തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍.

കോ​ട്ട​യം: വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​നാ​വാ​തെ സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം. പ​ച്ച​ക്ക​റി​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ക്കും വി​ല​വ​ര്‍ധ​ന​വു​ണ്ടാ​യ​തോ​ടെ വ​ന്‍ ക​ട​ക്കെ​ണി​യി​ലാ​ണ് ഇ​തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ നാ​ലി​ര​ട്ടി വി​ല​യാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്ക് ഇ​പ്പോ​ള്‍. ചെ​ല​വ് നി​യ​ന്ത്രി​ക്കാ​നാ​കാ​തെ ഓ​രോ മാ​സ​വും അ​ധി​ക തു​ക സ്വ​ന്തം ശ​മ്പ​ള​ത്തി​ല്‍ നി​ന്നു ചെ​ല​വാ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

നൂ​റി​ല്‍ താ​ഴെ കു​ട്ടി​ക​ളു​ള്ള സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​ണ് പ്ര​ധാ​ന​മാ​യും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ക്കാ​നാ​യി ഇ​ത്ത​രം സ്‌​കൂ​ളു​ക​ളി​ല്‍ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ര്‍ക്കാ​ര്‍ ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍കു​ന്നി​ല്ല. ഇ​വ​ര്‍ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​നു​ള്ള തു​ക​യും പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ക​ണ്ടെ​ത്ത​ണം. കു​ട്ടി​ക​ള്‍ കു​റ​വു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ പി​ടി​എ ഫ​ണ്ടോ കാ​ര്യ​മാ​യ പി​ടി​എ ഇ​ട​പെ​ട​ലോ ഇ​ല്ല. 

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളു​ക​ളും ഉ​ണ്ട്. ഈ ​സ്‌​കൂ​ളു​ക​ളി​ലൊ​ക്കെ ചെ​ല​വു കൂ​ട്ടി​മു​ട്ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ക​ഴി​ഞ്ഞ മാ​സം വ​രെ ഭ​ക്ഷ​ണ​ത്തി​നു ചെ​ല​വാ​യ തു​ക പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ന​ടു​വൊ​ടി​ക്കു​ന്ന വി​ല​ക്ക​യ​റ്റം.

കു​ട്ടി​ക്കു ന​ല്‍കേ​ണ്ട സാ​ധ​ന​ങ്ങ​ള്‍

ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സ​മാ​യി 300 മി​ല്ലി ലി​റ്റ​ര്‍ പാ​ല്‍, ഒ​രു ദി​വ​സം ഒ​രു മു​ട്ട. ചോ​റി​നു പു​റ​മേ സാ​മ്പാ​ര്‍, തോ​ര​ന്‍, പ​രി​പ്പ്, തീ​യ​ല്‍, സാ​ല​ഡ്, പാ​യ​സം, മു​ട്ട​ക്ക​റി, പ​ച്ച മോ​ര്, പു​ളി​ശേ​രി, പ​ച്ച​ടി, കി​ച്ച​ടി, പ​പ്പ​ടം, മെ​ഴു​ക്ക് പു​ര​ട്ടി, ച​മ്മ​ന്തി, വ​ന്‍പ​യ​ര്‍. ഇ​തു കൂ​ടാ​തെ സ്‌​കൂ​ള്‍ മു​റ്റ​ത്തും പ​രി​സ​ര​ത്തും കി​ട്ടു​ന്ന മ​റ്റ് ഇ​ല​ക്ക​റി​ക​ളും ഉ​പ​യോ​ഗി​ച്ചു ഭ​ക്ഷ​ണം ഉ​ണ്ടാ​ക്ക​ണം. ഇ​തി​നു പു​റ​മേ പാ​ച​ക​ത്തി​നു​ള്ള വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങ, മു​ള​ക്, ഉ​പ്പ് അ​ട​ക്ക​മു​ള്ള ചേ​രു​വ​ക​ള്‍ വാ​ങ്ങാ​നും പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ചെ​ല​വ്, മാ​വേ​ലി സ്റ്റോ​റി​ല്‍ നി​ന്ന് അ​രി എ​ത്തി​ക്കാ​നു​ള്ള ചെ​ല​വ് എ​ന്നി​വ​യും ക​ണ്ടെ​ത്ത​ണം.

ഒ​രു കു​ട്ടി​ക്കു സ​ര്‍ക്കാ​ര്‍ന​ല്‍കു​ന്ന തു​ക ഇ​ങ്ങ​നെ-

150 കു​ട്ടി​ക​ള്‍ വ​രെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ള്‍- 8 രൂ​പ
151 മു​ത​ല്‍ 500 കു​ട്ടി​ക​ള്‍ വ​രെ- 7 രൂ​പ
501ന് ​മു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ- 6 രൂ​പ


വാർത്തകൾ

Sign up for Newsletter



top