05
August 2020 - 9:43 pm IST

Download Our Mobile App

Kerala

iffk-2019-theater-are-expecting-more-viewers

ആ​വേ​ശ​ത്തി​ര​ക്കി​ലേ​ക്ക് മേ​ള; കൂ​ടു​ത​ൽ പേ​രെ പ്ര​തീ​ക്ഷി​ച്ച് തി​യെ​റ്റ​റു​ക​ൾ

Published:07 December 2019

# സ്വ​ന്തം ലേ​ഖി​ക

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ഇ​ന്ന് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ പ്രേ​ക്ഷ​രു​ടെ വ​ൻ പ്ര​വാ​ഹം. ഇ​ന്ന് ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ പ​തി​വി​ലു​മേ​റെ സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ഇ​ന്ന് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ പ്രേ​ക്ഷ​രു​ടെ വ​ൻ പ്ര​വാ​ഹം. ഇ​ന്ന് ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ പ​തി​വി​ലു​മേ​റെ സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. പൊ​തു​വെ മേ​ള​യി​ലെ ഞാ​യ​റാ​ഴ്ച​ക​ൾ ഉ​ത്സ​വ​പ്ര​തീ​തി​യൊ​ണ് തി​യെ​റ്റ​റു​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​ന്ന് കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ എ​ല്ലാ തി​യെ​റ്റ​റു​ക​ളി​ലും നി​റ​ഞ്ഞ സ​ദ​സി​ലാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. 42 സി​നി​മ​ക​ൾ ഈ ​വി​ഭാ​ഗ​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി​യെ​പ്പോ​ൾ ഭൂ​രി​ഭാ​ഗ​വും മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. 

അ​ഞ്ചു മ​ത്സ​ര​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ഇ​ന്നു പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്. ഫി​ലാ​സ് ചൈ​ല്‍ഡ്, പ​ക്കാ​ര​റ്റ്, ഓ​ള്‍ ദി​സ് വി​ക്ട​റി, ഹ്യൂ​മ​റി​സ്റ്റ് എ​ന്നി​വ​യും ആ​ര്‍.​കെ. കൃ​ഷ​ന്ദ് ഒ​രു​ക്കി​യ മ​ല​യാ​ള ചി​ത്രം വൃ​ത്താ​കൃ​തി​യി​ലു​ള്ള ച​തു​ര​വും ഇ​ന്ന് മ​ത്സ​ര​ത്തി​നെ​ത്തും. ഇ​തി​ൽ ഫി​ലാ​സ് ചൈ​ല്‍ഡ്, പ​ക്കാ​ര​റ്റ് എ​ന്നി​വ​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​ദ​ർ​ശ​ന​മാ​ണി​ന്ന്. ഇ​ന്ന​ലെ മി​ക​ച്ച ചി​ത്ര​മെ​ന്ന പേ​രു​കേ​ട്ട​വ​യാ​ണ് ര​ണ്ടു സി​നി​മ​ക​ളും. ഇ​സ്ര​യേ​ല്‍ അ​ധി​നി​വേ​ശം പ്ര​മേ​യ​മാ​ക്കി​യ ചി​ത്ര​മാ​ണ് ഓ​ള്‍ ദി​സ് വി​ക്ട​റി. റ​ഷ്യ​ന്‍ ചി​ത്രം ഹ്യൂ​മ​റി​സ്റ്റും ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷ. 41 ചി​ത്ര​ങ്ങ​ൾ ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ലും ആ​റ് ചി​ത്ര​ങ്ങ​ൾ മ​ല​യാ​ള സി​നി​മ ഇ​ന്ന് വി​ഭാ​ഗ​ത്തി​ലും നാ​ല് ചി​ത്ര​ങ്ങ​ൾ ഇ​ന്ത്യ​ൻ സി​നി​മ വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടെ 62 സി​നി​മ​ക​ൾ ഇ​ന്ന് പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്നു. 

നി​ര​വ​ധി രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യ പാ​ര​സൈ​റ്റ് എ​ന്ന ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ​യു​ടെ മേ​ള​യി​ലെ ആ​ദ്യ പ്ര​ദ​ര്‍ശ​നം ഇ​ന്നു ന​ട​ക്കും. ഗീ​തു മോ​ഹ​ന്‍ദാ​സി​ന്‍റെ മൂ​ത്തോ​ന്‍, ആ​ഷി​ക് അ​ബു​വി​ന്‍റെ വൈ​റ​സ്, ഖാ​ലി​ദ് റ​ഹ്‌​മാ​ന്‍റെ ഉ​ണ്ട തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളും ട​ര്‍ക്കി​ഷ് ചി​ത്ര​മാ​യ ഡി​ജി​റ്റ​ല്‍ ക്യാ​പ്റ്റി​വി​റ്റി, മൈ​ക്ക്ള്‍ ഹാ​നേ​ക് സം​വി​ധാ​നം ചെ​യ്ത ഹാ​പ്പി എ​ന്‍ഡ് എ​ന്നി​വ​യും ഇ​ന്ന​ത്തെ സി​നി​മ​ക​ളാ​ണ്. മ​ണ്‍മ​റ​ഞ്ഞ ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളാ​യ ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍, എം.​ജെ. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍പ്പി​ച്ചു​കൊ​ണ്ട് മ​ക​ര​മ​ഞ്ഞ് സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ര്‍ശ​ന​വും ഇ​ന്ന് ന​ട​ക്കും. മേ​ള​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന ടെ​യ്ല്‍സ് ഫ്രം ​പ്ലാ​നെ​റ്റ്, മെ​മ്മ​റീ​സ് ഓ​ഫ് മി​ല്‍ക്ക് സി​റ്റി എ​ന്നീ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ രു​ചി​ര്‍ ജോ​ഷി, ച​ല​ച്ചി​ത്ര നി​ര്‍മാ​താ​വാ​യ ഷാ​യ് ഹെ​റെ​ഡി​യ എ​ന്നി​വ​രാ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്ക് ടാ​ഗോ​ര്‍ പ​രി​സ​ര​ത്തു ന​ട​ക്കു​ന്ന ഇ​ന്‍ കോ​ണ്‍വ​ര്‍സേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top