ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:08 December 2019
തൃഷയുടെ ആക്ഷന്‍ ചിത്രമായ രാംഗിയുടെ ടീസര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തൃഷയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ അനശ്വര രാജനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രത്തിന്റെ സംവിധായകന്. സംവിധായകന് എ.ആര് മുരുഗദോസാണ് കഥയൊരുക്കിയിരിക്കുന്നത്. ശക്തിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
ലൈക പ്രൊഡക്ഷന്‍സ് നിർമിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സി സത്യയാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയെറ്ററുകളില്‍ എത്തും.
#Raangi #Raangiteaser@LycaProductions @ARMurugadoss #MSaravanan pic.twitter.com/oS1eBH4L9I
— Trish (@trishtrashers) December 8, 2019