26
January 2020 - 2:32 am IST

Download Our Mobile App

Flash News
Archives

Mollywood

vishnu

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാകുന്നു

Published:08 December 2019

താരത്തിന്‍റെ വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നതോടെ വിഷ്ണുവിനും വധുവിനും ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യയാണ് വധു.

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്. താരത്തിന്‍റെ വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നതോടെ വിഷ്ണുവിനും വധുവിനും ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യയാണ് വധു. ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ 2003 മുതല്‍ അഭിനയ രംഗത്തുണ്ട്.

മമ്മൂട്ടിയ്‌ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിരക്കഥ ഒരുക്കി സിനിമ ഹിറ്റായതോടെയാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് ആദ്യമായി വിഷ്ണു തിരക്കഥ ഒരുക്കുന്നത്.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ഇതേ കൂട്ടുകെട്ടില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നു. ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍, തുടങ്ങി നിരവധി സിനിമകളില്‍ വിഷ്ണു അഭിനയിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയെറ്ററുകളിലേക്ക് എത്തിയ ഒരു യമണ്ടന്‍ പ്രേമകഥയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം.


വാർത്തകൾ

Sign up for Newsletter



top