26
January 2020 - 1:00 am IST

Download Our Mobile App

Flash News
Archives

Cricket

karyavattom-twenty-20-west-indies-sends-team-india-to-bat-first

കാര്യവട്ടം ട്വന്‍റി-20; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു ടീമിലില്ല

Published:08 December 2019

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പൂർണമായും ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന വിക്കറ്റായതിനാലാണ് വിൻഡീസ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് സൂചന.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പൂർണമായും ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന വിക്കറ്റായതിനാലാണ് വിൻഡീസ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് സൂചന. അതേസമയം, ആദ്യ ട്വന്‍റി-20യിൽ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയതോടെ കേരളതാരം സഞ്ജു സാംസണ് അവസാന പ്ലെയിങ് ഇലവനിൽ എത്താനായില്ല.

ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്നിറങ്ങുന്നത്. എന്നാൽ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുക എന്ന ലക്ഷ്യവുമായാണ് വിൻഡീസ് ഇറങ്ങുന്നത്. ടീമിൽ ഒരു മാറ്റവുമായാണ് വിൻഡീസ് കാര്യവട്ടത്ത് കളിക്കുന്നത്. ദിനേഷ് രാംദിന് പകരം പുരാൻ ടീമിലെത്തി.


വാർത്തകൾ

Sign up for Newsletter



top