24
January 2020 - 7:57 am IST

Download Our Mobile App

Flash News
Archives

National

congress-will-oppose-citizen-bill-in-loksabha

പൗരത്വ ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്

Published:08 December 2019

പൗരത്വ ബിൽ ഭരണഘടനയേയും മതേതര മൂല്യങ്ങളെയും ലംഘിക്കുന്നതാണെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് കോൺഗ്രസിന്‍റെ ലോക്​സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി. പൗരത്വ ബിൽ ഭരണഘടനയേയും മതേതര മൂല്യങ്ങളെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിനു ശേഷമായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.

തിങ്കളാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കും. ഡിസംബർ ഒമ്പതു മുതൽ 12 വരെ ലോക്സഭയിൽ നിർബന്ധമായും ഹാജരുണ്ടാകണമെന്ന് എംപിമാരോട് ബിജെപി നേതൃത്വം നിർദേശിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top