24
January 2020 - 7:24 am IST

Download Our Mobile App

Flash News
Archives

National

owaisi-s-aimim-will-launch-soon-at-west-bengal

ബം​ഗാ​ൾ ല​ക്ഷ്യ​മി​ട്ട് ഒ​വൈ​സി; ജ​നു​വ​രി​യി​ൽ മ​ഹാ​റാ​ലി

Published:08 December 2019

പ​ശ്ചി​മ ബം​ഗാ​ളി​ൽ 28 ശ​ത​മാ​ന​മു​ള്ള മു​സ്‌​ലിം വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഒ​വൈ​സി​യു​ടെ വ​ര​വ്. നി​ല​വി​ൽ മ​മ​ത​യു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ധാ​ന വോ​ട്ടു​ബാ​ങ്കാ​ണ് ന്യൂ​ന​പ​ക്ഷം. നേ​ര​ത്തേ, ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​യി​രു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ.

കോ​ല്‍ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ഹൈ​ദ​രാ​ബാ​ദ് എം​പി അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം. അ​ടു​ത്ത​മാ​സം കോ​ൽ​ക്ക​ത്ത​യി​ൽ മ​ഹാ​റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്നാ​ണ് ഒ​വൈ​സി​യു​ടെ പ്ര​ഖ്യാ​പ​നം. ത​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ക​രെ മ​മ​താ ബാ​ന​ര്‍ജി സ​ര്‍ക്കാ​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും സ​ര്‍ക്കാ​രി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പാ​ര്‍ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സ​മീ​റു​ല്‍ ഹ​സ​ന്‍. കോ​ല്‍ക്ക​ത്ത​യി​ലെ ബ്രി​ഗേ​ഡ് പ​രേ​ഡ് ഗ്രൗ​ഡി​ൽ ന​ട​ക്കു​ന്ന റാ​വി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ശ്ചി​മ ബം​ഗാ​ളി​ൽ 28 ശ​ത​മാ​ന​മു​ള്ള മു​സ്‌​ലിം വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഒ​വൈ​സി​യു​ടെ വ​ര​വ്. നി​ല​വി​ൽ മ​മ​ത​യു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ധാ​ന വോ​ട്ടു​ബാ​ങ്കാ​ണ് ന്യൂ​ന​പ​ക്ഷം. നേ​ര​ത്തേ, ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​യി​രു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ. സിം​ഗു​ർ, ന​ന്ദി​ഗ്രാം വെ​ടി​വ​യ്‌പ്പോ​ടെ മ​മ​ത പ​ക്ഷ​ത്തേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. ഈ ​വോ​ട്ട് ബാ​ങ്ക് നി​ല​നി​ർ​ത്താ​ൻ മ​മ​ത ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ, ദു​ർ​ഗാ​പൂ​ജ​യ്ക്കു​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി മ​മ​ത ഹി​ന്ദു വോ​ട്ട് തി​രി​കെ​പ്പി​ടി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ, ന്യൂ​ന​പ​ക്ഷ വോ​ട്ടി​ൽ വി​ള്ള​ൽ​വീ​ണു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍ആ​ര്‍സി​ക്കും പൗ​ര​ത്വ നി​യ​മ​ത്തി​നു​മെ​തി​രേ ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്ത​ത് വീ​ണ്ടും ന്യൂ​ന​പ​ക്ഷ പി​ന്തു​ണ മ​മ​ത​യ്ക്കു നേ​ടി​ക്കൊ​ടു​ത്തു. 

ഇ​തി​നി​ടെ​യാ​ണ് ഇ​തേ വോ​ട്ട്ബാ​ങ്ക് ല​ക്ഷ്യ​മി​ട്ട് ഒ​വൈ​സി​യു​ടെ വ​ര​വ്. ഇ​തു തൃ​ണ​മൂ​ലി​നു തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നു ക​ണ്ട മ​മ​ത നേ​ര​ത്തേ ഒ​വൈ​സി​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​വൈ​സി ന്യൂ​ന​പ​ക്ഷ തീ​വ്ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​സ്‌​ലിം​ക​ൾ​ക്കി​ട​യി​ൽ തീ​വ്ര​വാ​ദം ശ​ക്തി​പ്രാ​പി​ക്കു​ന്നു​ണ്ടെ​ന്നു​മാ​യി​രു​ന്നു മ​മ​ത​യു​ടെ ആ​രോ​പ​ണം. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ഷേ​പി​ച്ച മ​മ​ത അ​വ​രോ​ട് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​തി​ന് ഒ​വൈ​സി​യു​ടെ മ​റു​പ​ടി. 

 


വാർത്തകൾ

Sign up for Newsletter



top