26
January 2020 - 1:02 am IST

Download Our Mobile App

Flash News
Archives

Kerala

petition-at-supreme-court-over-young-women-entry-to-sabarimala

യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​ത്: അ​ര​യ​സ​മാ​ജ​വും അ​യ്യ​പ്പ ധ​ർ​മ​സ​ഭ​യും സു​പ്രീം​ കോ​ട​തി​യി​ൽ

Published:08 December 2019

ര​ഹ്ന ഫാ​ത്തി​മ ന​ല്‍കി​യ ഹ​ര്‍ജി​യി​ല്‍ ക​ക്ഷി ചേ​രാ​നാ​ണ് അ​ര​യ സ​മാ​ജം സു​പ്രീം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യ​ത്. ശ​ബ​രി​മ​ല ദ​ർ​ശ​നം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യെ സ​മീ​പി​ച്ച​വ​ര്‍ യ​ഥാ​ർ​ഥ ഭ​ക്ത​ര​ല്ലെ​ന്ന് അ​പേ​ക്ഷ​യി​ല്‍ അ​ര​യ സ​മാ​ജം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​ന് സം​ര​ക്ഷ​ണം അ​നു​വ​ദി​ക്ക​ണം എ​ന്ന ര​ഹ്ന ഫാ​ത്തി​മ​യു​ടെ​യും ബി​ന്ദു അ​മ്മി​ണി​യു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ര​യ സ​മാ​ജ​വും (ക​ണ്ണ​ൻ​ക​ട​വ് ശ്രീ​കു​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര ധ​ർ​മ്മ പ​രി​പാ​ല​ന അ​ര​യ​സ​മാ​ജം) അ​ഖി​ല ഭാ​ര​തീ​യ അ​യ്യ​പ്പ ധ​ര്‍മ പ്ര​ചാ​ര സ​ഭ​യും സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ സ​മി​തി തിങ്കളാഴ്ച ത​ട​സ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചേ​ക്കും. 

ര​ഹ്ന ഫാ​ത്തി​മ ന​ല്‍കി​യ ഹ​ര്‍ജി​യി​ല്‍ ക​ക്ഷി ചേ​രാ​നാ​ണ് അ​ര​യ സ​മാ​ജം സു​പ്രീം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യ​ത്. ശ​ബ​രി​മ​ല ദ​ർ​ശ​നം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യെ സ​മീ​പി​ച്ച​വ​ര്‍ യ​ഥാ​ർ​ഥ ഭ​ക്ത​ര​ല്ലെ​ന്ന് അ​പേ​ക്ഷ​യി​ല്‍ അ​ര​യ സ​മാ​ജം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. "സ്വാ​ർ​ഥ ല​ക്ഷ്യ​ങ്ങ​ളു​ള്ള രാ​ഷ്‌​ട്രീ​യ ആ​ക്റ്റി​വി​സ്റ്റു​ക​ളാ​ണ് ഇ​വ​ർ. പ്ര​ശ​സ്തി ആ​ണ് ല​ക്ഷ്യം". ബ​ലം പ്ര​യോ​ഗി​ച്ച് യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചാ​ല്‍ അ​ത് ശ​ബ​രി​മ​ല​യി​ലും സം​സ്ഥാ​ന​ത്തും നി​ല​നി​ല്‍ക്കു​ന്ന സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍ക്കു​മെ​ന്നും അ​ര​യ സ​മാ​ജം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യം, മു​സ്ലിം സ്ത്രീ​ക​ളു​ടെ പ​ള്ളി പ്ര​വേ​ശ​നം, പാ​ഴ്‌​സി സ്ത്രീ​ക​ളു​ടെ ആ​രാ​ധ​നാ​വ​കാ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ സു​പ്രീം കോ​ട​തി​യി​ലെ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ട വി​ഷ​യ​ങ്ങ​ള്‍ ആ​ണ്. ഇ​വ​യു​ടെ തീ​രു​മാ​നം വ​ന്ന ശേ​ഷ​മേ ശ​ബ​രി​മ​ല പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍ജി​ക​ളി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യു​ള്ളൂ.

അ​തി​നാ​ല്‍ ഇ​പ്പോ​ള്‍ തി​ര​ക്കി​ട്ട് ശ​ബ​രി​മ​ല​യി​ലേ​ക്ക് യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ ഹി​ന്ദു സ​മൂ​ഹ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​റി​വ് പി​ന്നീ​ട് ശ​മി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ര​യ സ​മാ​ജം അ​പേ​ക്ഷ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​ങ്ങ​ളു​ടെ വാ​ദം കേ​ള്‍ക്കാ​തെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഖി​ല ഭാ​ര​തീ​യ അ​യ്യ​പ്പ ധ​ര്‍മ പ്ര​ചാ​ര സ​ഭ​യു​ടെ ത​ട​സ ഹ​ർ​ജി. 

ശ​ബ​രി​മ​ല സ​ന്ദ​ര്‍ശ​ന​ത്തി​ന് സം​ര​ക്ഷ​ണം തേ​ടി ര​ഹ്ന ഫാ​ത്തി​മ ന​ല്‍കി​യ ഹ​ര്‍ജി​ക്ക് ഒ​പ്പം ബി​ന്ദു അ​മ്മി​ണി​യു​ടെ അ​പേ​ക്ഷ​യും ഈ ​ആ​ഴ്ച  ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണു പു​തി​യ ഹ​ർ​ജി​ക​ൾ. ബി​ന്ദു അ​മ്മി​ണി ന​ല്‍കി​യ പ​രാ​തി പ​രി​ഗ​ണി​ക്ക​വെ ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ധി അ​ന്തി​മ​മ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് അ​റി​യി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top