06
August 2020 - 7:15 am IST

Download Our Mobile App

National

citizenship-amendment-bill-will-introduce-today-at-lok-sabha

പൗ​ര​ത്വ ബി​ൽ ഇ​ന്നു ലോ​ക്സ​ഭ​യി​ൽ; ശി​വ​സേ​ന പി​ന്തു​ണ​യ്ക്കും

Published:09 December 2019

ഒ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ലോ​ക്സ​ഭ പാ​സാ​ക്കി​യ ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബി​ല്ലി​നെ​തി​രേ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം നി​ല​പാ​ടെ​ടു​ത്തെ​ങ്കി​ലും ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല.

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് പൗ​ര​ത്വം അ​നു​വ​ദി​ക്കാ​നു​ള്ള ബി​ൽ ഇ​ന്നു ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഹി​ന്ദു, ക്രൈ​സ്ത​വ, സി​ഖ്, ജൈ​ന, ബു​ദ്ധ, പാ​ഴ്സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം. ഒ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ലോ​ക്സ​ഭ പാ​സാ​ക്കി​യ ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബി​ല്ലി​നെ​തി​രേ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം നി​ല​പാ​ടെ​ടു​ത്തെ​ങ്കി​ലും ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല. 

അ​തി​നി​ടെ, ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ ശി​വ​സേ​ന തീ​രു​മാ​നി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച​ശേ​ഷം ഇ​താ​ദ്യ​മാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ശി​വ​സേ​ന യു​പി​എ​യു​ടേ​തി​നു ക​ട​ക​വി​രു​ദ്ധ​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന​ത്. 

ലോ​ക്‌​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രാ​യി പ്ര​തി​ഷേ​ധി​ച്ച കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​പി​മാ​രാ​യ ടി.​എ​ൻ. പ്ര​താ​പ​നെ​യും ഡീ​ൻ കു​ര്യാ​ക്കോ​സി​നെ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള പ്ര​മേ​യ​വും ഇ​ന്നു ലോ​ക്‌​സ​ഭ പ​രി​ഗ​ണി​ക്കും. ഈ ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് കേ​ര​ള​ത്തി​ലെ എം​പി​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​വു​ന്ന​ത്. പൗ​ര​ത്വ ബി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി. ഇ​ന്നു സ​ഭ​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സും എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് പൗ​ര​ത്വ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കു​ക​യെ​ന്നാ​ണു പു​തി​യ ഭേ​ദ​ഗ​തി. 2016ലെ ​ബി​ല്ലി​ൽ ഇ​ത് ആ​റു വ​ർ​ഷ​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ബി​ല്ലി​നെ​തി​രേ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് അ​സം, മേ​ഘാ​ല​യ, നാ​ഗാ​ലാ​ൻ, മി​സോ​റം, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗോ​ത്ര​മേ​ഖ​ല​ക​ളെ ഭേ​ദ​ഗ​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top