11
August 2020 - 5:52 am IST

Download Our Mobile App

Mollywood

falimy

ജൂഡ് ആന്‍റണി ജോസഫ് നിര്‍മാതാവാകുന്നു, നായകനായി ആന്‍റണി വർഗീസ്

Published:09 December 2019

നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫാലിമി എന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍റണി വർഗീസാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫ് നിര്‍മാതാവാകുന്നു. നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫാലിമി എന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍റണി വർഗീസാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജൂഡ് ആന്‍റണി ജോസഫ് അരവിന്ദ് കുറുപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ അശ്വിന്‍ നന്ദകുമാര്‍ ആണ് ഛായാഗ്രഹണം.

നിലവില്‍ 2403 ഫീറ്റ് ആണ് ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തില്‍ ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ ടീം വീണ്ടും ഒന്നിക്കുന്ന അജഗജാന്തരമാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ആന്‍റണി വര്‍ഗീസ് ചിത്രം.


വാർത്തകൾ

Sign up for Newsletter



top