06
August 2020 - 6:28 am IST

Download Our Mobile App

World

volcano

ന്യൂസിലൻഡിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; അഞ്ച് പേർ മരിച്ചു

Published:09 December 2019

ന്യൂസിലന്‍ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വൈറ്റ് ഐലന്‍ഡ് അഗ്നി പര്‍വതം. ദ്വീപില്‍ നിരവധി യാത്രക്കാരുള്ള സമയത്താണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്.

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ വൈറ്റ് ഐലൻഡ് അഗ്നിപർവതം പൊട്ടിത്തെറിച്ച് നിരവധി വിനോദസഞ്ചാരികളെ കാണാതായി. അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി പേരെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. ന്യൂസിലന്‍ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വൈറ്റ് ഐലന്‍ഡ് അഗ്നി പര്‍വതം. ദ്വീപില്‍ നിരവധി യാത്രക്കാരുള്ള സമയത്താണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്.

ന്യൂസിലന്‍ഡിലെ സജീവ അഗ്നിപര്‍വതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട അഗ്നിപര്‍വതത്തിന്‍റെ മുക്കാല്‍ ശതമാനവും കടലിനടിയിലാണ്. ന്യൂസിലന്‍ഡ് പ്രാദേശിക സമയം ഉച്ചക്ക് 2.11നായിരുന്നു സംഭവം. അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് നിരവധി സഞ്ചാരികള്‍ അഗ്നിപര്‍വതത്തി ന് അടുത്തുണ്ടായിരുന്നതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.

ഹെലികോപ്ടറുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രതിവര്‍ഷം 10000 സഞ്ചാരികളാണ് ദ്വീപില്‍ എത്തുന്നത്. 2016 ലും അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top