11
August 2020 - 6:06 am IST

Download Our Mobile App

World

miss-universe

മിസ് യൂണിവേഴ്സ് കിരീടം ചൂടി ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി

Published:09 December 2019

എന്‍റേതു പോലുള്ള നിറമോ മുടിയോ ഉള്ളവരെ സുന്ദരിമാരായി പരിഗണിക്കാൻ തയാറാകാത്ത ലോകത്താണ് ഞാൻ വളർന്നത്. അത് അവസാനിപ്പിക്കേണ്ട ദിവസമാണ് ഇതെന്ന് എനിക്ക് തോന്നുന്നു.

ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടി ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസി. അവസാന റൗണ്ടിൽ പ്യൂർട്ടോറിക്കോ, മെക്സിക്കോ സുന്ദരികളെ പിൻതള്ളിയാണ് സോസിബിനി ലോകസുന്ദരിയായത്. ഇന്ത്യയുടെ വർദിക സിങ് മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പത്തിൽ ഇടംനേടാനായില്ല. അമെരിക്കയിലെ അറ്റ്ലാന്‍റയിലെ ടൈലർ പെറി സ്റ്റുഡിയോസിൽ വെച്ച് ഞായറാഴ്ചയായിരുന്നു ഫൈനൽ മത്സരം.

പ്യൂർട്ടോറിക്കോയിൽ നിന്നുള്ള മാഡിസൺ ആൻഡേഴ്സൺ മെക്സിക്കോയിൽ നിന്നുള്ള സോഫിയ അരഗാനെ എന്നിവർ രണ്ടും മൂന്നും റണ്ണറപ്പുകളായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 സുന്ദരികളാണ് ഏറ്റുമുട്ടിയത്. ഇതിൽ മെക്സികോ, കൊളംബിയ, പ്യൂർട്ടോറിക്കോ, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരികൾ ആദ്യ അഞ്ചിൽ ഇടംനേടി.

ഇവരെ മറികടന്നാണ് 26കാരിയായ സോസിബിനി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. 2017 ലെ ഡെമി ലെയ്ഗ് നെൽ പീറ്റേഴ്സിന് ശേഷം ലോകസുന്ദരിയാകുന്ന രണ്ടാമത്ത ദക്ഷിണാഫ്രിക്കൻ സുന്ദരിയാണ് സോസിബിനി. മിസ് യൂണിവേഴ്സ് 2018 ആയി തെരഞ്ഞെടുക്കപ്പെട്ട കട്രിയോണ എലീസ സോസിബിനിയെ കിരീടം അണിയിച്ചു.

എന്‍റേതു പോലുള്ള നിറമോ മുടിയോ ഉള്ളവരെ സുന്ദരിമാരായി പരിഗണിക്കാൻ തയാറാകാത്ത ലോകത്താണ് ഞാൻ വളർന്നത്. അത് അവസാനിപ്പിക്കേണ്ട ദിവസമാണ് ഇതെന്ന് എനിക്ക് തോന്നുന്നു കിരീടധാരണത്തിനു മുൻപുള്ള പ്രസംഗത്തിൽ സോസിബിനി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top