11
August 2020 - 6:49 am IST

Download Our Mobile App

Mollywood

shane1

ബുദ്ധിമുട്ടിച്ചത് ക്യാമറാമാനും സംവിധായകനും, കൈയിൽ തെളിവുണ്ട്; ഷെയ്ൻ നിഗം

Published:09 December 2019

നിർമാതാക്കൾക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവർക്ക് പറയാനുള്ളത് റേഡിയോയിൽ ഇരുന്ന് പറയും. നമ്മൾ അനുസരിച്ചോളണം. കൂടിപ്പോയാൽ വാർത്താ സമ്മേളനത്തിൽ ഖേദമറിയിക്കും.

തിരുവനന്തപുരം: ഒത്തു തീർപ്പ് ചർച്ചകൾക്കാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ തന്‍റെ ഭാഗം കേൾക്കാൻ ആരും തയാറാകുന്നില്ലെന്നും നടൻ ഷെയ്ൻ നിഗം പറഞ്ഞു. ഇടവേള ബാബുവും സിദ്ധിഖുമായി സംസാരിച്ചിരുന്നു. അമ്മയുടെ ഭാരവാഹികളെന്ന നിലയിലാണ് അവരുമായി ചർച്ച നടത്തിയത്. ഔദ്യോഗിക യോഗമായിരുന്നില്ല അതെന്നും ഷെയ്ൻ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷെയ്ൻ.

നിർമാതാക്കൾക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവർക്ക് പറയാനുള്ളത് റേഡിയോയിൽ ഇരുന്ന് പറയും. നമ്മൾ അനുസരിച്ചോളണം. കൂടിപ്പോയാൽ വാർത്താ സമ്മേളനത്തിൽ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും ഷെയ്ൻ പറഞ്ഞു. ഈ ലോകത്ത് ഒരു തെറ്റുമില്ല. ശരിമാത്രമേയുള്ളൂ. ഈ നാട്ടിൽ എത്ര തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്.

മുടി മുറിച്ച് നടത്തിയത് തന്‍റെ രീതിയിലുള്ള പ്രതിഷേധമാണ്. താൻ എന്ത് നീതിയാണ് പുലർത്തേണ്ടതെന്ന് സിനിമ കണ്ട ശേഷം കാണികളാണ് പറയേണ്ടത്. ഇത്തവണ സെറ്റിൽ ചെന്നപ്പോൾ ബുദ്ധിമുട്ടിച്ചത് നിർമാതാവായിരുന്നില്ല. ക്യാമറാമാനും സംവിധായകനുമായിരുന്നു. തന്‍റെ കൈയിൽ തെളിവുകളുണ്ട്. എവിടെയും വന്ന് പറയാൻ തയാറാണെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.


വാർത്തകൾ

Sign up for Newsletter



top