06
August 2020 - 6:51 am IST

Download Our Mobile App

National

congress1

കോൺഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ

Published:09 December 2019

നിയമസഭ കക്ഷി നേതാവെന്ന നിലയിൽ ജനാധിപത്യത്തെ ബഹുമാനിക്കുന്നു. രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയതായും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗളൂരു: കർണാടകയിൽ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് നിയമസഭ കക്ഷി നേതൃസ്ഥാനം സിദ്ധരാമയ്യ രാജിവച്ചു. നിയമസഭ കക്ഷി നേതാവെന്ന നിലയിൽ ജനാധിപത്യത്തെ ബഹുമാനിക്കുന്നു. രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയതായും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പന്ത്രണ്ട് മണ്ഡലങ്ങളിൽ ബിജെപി വിജയം നേടി. രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ദളിന് ഒരു സീറ്റുപോലും കിട്ടിയില്ല. ഹൊസ്‌കോട്ടെയിൽ സ്വതന്ത്ര സ്ഥാനാർഥി ശരത് ബച്ചെഗൗഡ വിജയിച്ചു. കർണാടകയിലേത് സുസ്ഥിര സർക്കാരാണെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂയൂരപ്പ പറഞ്ഞു. വിമതർക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തോൽവി അംഗീകരിക്കുന്നതായി കോൺഗ്രസ് പ്രതികരിച്ചു.


വാർത്തകൾ

Sign up for Newsletter



top