26
January 2020 - 3:01 am IST

Download Our Mobile App

Flash News
Archives

Other news

russia-banned-from-sports-arena-by-wada-for-four-years-over-doping

റഷ്യയ്ക്ക് നാലു വര്‍ഷത്തെ വിലക്ക്; ഒളിംപിക്സും ലോകകപ്പും നഷ്ടമാകും

Published:09 December 2019

വിലക്കിനെതിരെ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ആർബിട്രേഷൻ കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ റഷ്യയ്ക്ക് 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ അപ്പീൽ കൂടി തള്ളിയാൽ അടുത്ത വർഷം ടോക്യോയിൽ നടക്കുന്ന ഒളിംപിക്സും 2022-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിലും റഷ്യയ്ക്ക് മത്സരിക്കാനാകില്ല.

ലൂസെയ്ൻ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വർഷത്തെ വിലക്കേർ‌പ്പെടുത്തി രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജൻസി (വാഡ). കായിക താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റഷ്യയിലെ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (റുസാഡ) റിപ്പോർട്ടിൽ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. സ്വിറ്റ്സർലൻഡിലെ ലൂസെയ്നിൽ നടന്ന വാഡയുടെ യോഗത്തിന്‍റേതാണ് തീരുമാനം. ഏകകണ്ഠമായിരുന്നു തീരുമാനം. 

വിലക്കിനെതിരെ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ആർബിട്രേഷൻ കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ റഷ്യയ്ക്ക് 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ അപ്പീൽ കൂടി തള്ളിയാൽ അടുത്ത വർഷം ടോക്യോയിൽ നടക്കുന്ന ഒളിംപിക്സും 2022-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിലും റഷ്യയ്ക്ക് മത്സരിക്കാനാകില്ല. 2022-ലെ ബെയ്ജിങ് ശീതകാല ഒളിംപിക്സും റഷ്യയ്ക്ക് നഷ്ടമാകും. 2032 വരെ ഒളിംപിക്സ്- പാരാലിംപിക്സ്‌ മത്സരങ്ങൾക്ക് ആധിഥേയത്വം വഹിക്കാനും റഷ്യക്കാകില്ല.

അതേസമയം, റഷ്യൻ പതാകയ്ക്കു കീഴിൽ മത്സരിക്കാനാകില്ലെങ്കിലും താത്പര്യമുള്ള കായിക താരങ്ങൾക്ക് സ്വതന്ത്ര പതാകയുടെ കീഴിൽ ഒളിംപിക്സിൽ മത്സരിക്കാനാകും. മാത്രമല്ല, സെന്‍റ്പീറ്റേഴ്സ്ബർഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളിൽ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.

13 സ്വർണം നേടി റഷ്യ ചാമ്പ്യന്മാരായ 2014 വിന്‍റർ ഒളിംപിക്സിന് പിന്നാലെയാണ് ഉത്തേജക പരിശോധനയിൽ റഷ്യൻ ഭരണകൂടത്തിന്‍റെ പിന്തുണയോടെ നടന്ന കള്ളക്കളികളുടെ കഥകൾ പുറംലോകം അറിയുന്നത്. ഉത്തേജക പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ റഷ്യൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെയും റഷ്യൻ ഉത്തേജക വിരുദ്ധ ഏജൻസിയായ റുസാഡയുടെയും സഹായത്തോടെ കൃത്രിമം നടത്തുകയായിരുന്നു.

തുടർന്ന് റഷ്യയെ റിയോ ഒളിംപിക്സിൽ നിന്ന് വിലക്കി. സാമ്പിളുകൾ വാഡക്ക് കൈമാറാം എന്ന നിബന്ധനയോടെ റുസാഡക്ക് ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു. എന്നാൽ വാഡക്ക് കൈമാറിയ സാമ്പിളുകളിലും കൃത്രിമം നടത്തിയെന്ന് തെളിഞ്ഞതോടെയാണ് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്. 


വാർത്തകൾ

Sign up for Newsletter



top