06
August 2020 - 7:13 am IST

Download Our Mobile App

National

jnu-students-lathi-charged-by-delhi-police-in-during-protest-march

ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷട്രപതി ഭവൻ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ്​ ലാത്തിവീശി

Published:09 December 2019

ഭിക്കാജികാമ മെട്രോ സ്​റ്റേഷനിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധക്കാർ മറികടക്കാൻ നോക്കിയത്​ പൊലീസ്​ തടഞ്ഞു. തുടർന്ന്​ പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ന്യൂഡൽഹി: ഹോസ്​റ്റൽ ഫീസ്​ വർധനവിനെതിരായ ജെഎന്‍യു വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധ പ്രകടനവുമായി രാഷ്​ട്രപതി ഭവനിലേക്ക്​ നീങ്ങിയ വിദ്യാർഥികൾക്കു നേരെയാണ്​ പൊലീസ്​ ലാത്തി വീശിയത്​.

ഭിക്കാജികാമ മെട്രോ സ്​റ്റേഷനിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധക്കാർ മറികടക്കാൻ നോക്കിയത്​ പൊലീസ്​ തടഞ്ഞു. തുടർന്ന്​ പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ്​ ചാടിക്കടക്കാനുള്ള ശ്രമവും പൊലീസ്​ തടഞ്ഞു. സംഘർഷം തുടർന്നതോടെ പൊലീസ്​ ലാത്തി വീശുകയായിരുന്നു.

ഒരു മാസത്തിലേറെയായി തുടരുന്ന സമരത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയെങ്കിലും ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥി യൂണിയന്‍റെ തീരുമാനം. വിദ്യാര്‍ഥിസമരത്തിന് പിന്തുണയുമായി ജെഎന്‍യു അധ്യാപകസംഘടനയും രംഗത്തുണ്ട്.


വാർത്തകൾ

Sign up for Newsletter



top