06
August 2020 - 6:49 am IST

Download Our Mobile App

Kerala

four-fishermen-missing-from-kollam-rescued
പ്രതീകാത്മക ചിത്രം

കൊല്ലത്ത് നിന്നും കാണാതായ നാലു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി; സുരക്ഷിതര്‍

Published:09 December 2019

കൊല്ലം പള്ളിത്തോട്ടം പോർട്ടിൽ അല്‍പ്പസമയത്തിനകം നാലു പേരെയും എത്തിക്കുമെന്നാണ് വിവരം. ശനിയാഴ്‍ച വൈകുന്നേരം ആറ് മണിക്കാണ് സ്നേഹിതന്‍ എന്ന ബോട്ട് ശക്തികുളങ്ങരയിൽ നിന്നു മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയത്.

കൊല്ലം: മത്സ്യബന്ധനത്തിനിടെ കാണാതായ നാലു മത്സ്യത്തൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതര്‍. കൊല്ലം പള്ളിത്തോട്ടം പോർട്ടിൽ അല്‍പ്പസമയത്തിനകം നാലു പേരെയും എത്തിക്കുമെന്നാണ് വിവരം. ശനിയാഴ്‍ച വൈകുന്നേരം ആറ് മണിക്കാണ് സ്നേഹിതന്‍ എന്ന ബോട്ട് ശക്തികുളങ്ങരയിൽ നിന്നു മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയത്. 

പിന്നീട്, മത്സ്യബന്ധനത്തിനിടെ വല ബോട്ടിന്‍റെ പ്രൊപ്പല്ലറിൽ കുടുങ്ങി എഞ്ചിൻ നിലച്ചുവെന്ന വിവരം തൊഴിലാളികൾ കോസ്റ്റ് ഗാര്‍ഡിനെയും മറൈന്‍ എന്‍ഫോഴ്‍സ്മെന്‍റിനെയും അറിയിക്കുകയും രക്ഷിക്കാനായി സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ ഇവര്‍ എത്തുന്നതിന് മുമ്പുതന്നെ ബോട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടർന്ന് നാവികസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.


വാർത്തകൾ

Sign up for Newsletter



top