24
January 2020 - 7:50 am IST

Download Our Mobile App

Flash News
Archives

Kerala

supreme-court-clears-acquittal-of-father-poothrikkayil-in-abhaya-case

അഭയ കേസ്: ഫാ. പുതൃക്കയിലിനെ വിട്ടയച്ചതിനെ ശരിവച്ച് സുപ്രീം കോടതി

Published:09 December 2019

ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി തള്ളിയത്.

ന്യൂഡൽഹി: അഭയ കേസിൽ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി തള്ളിയത്.

കുറ്റകൃത്യത്തിൽ ഫാ. പുതൃക്കയിലിന്‍റെ പങ്ക് വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്‍റെ സുഹൃത്താണ് എന്നതുകൊണ്ടു മാത്രം ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പറയാനാകില്ല. ഫാ. പുതൃക്കയലിന് ഇപ്പോൾ നോട്ടീസ് അയച്ചാൽ കേസിലെ വിചാരണ തടസപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ തടസപ്പെടുന്ന ഒരു നടപടിയും കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top