ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:09 December 2019
കൊച്ചി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ -സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കോമഡി ത്രില്ലർ ചിത്രമായ 'ബിഗ് ബ്രദറി'ന്റെ ആദ്യ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജീലൂടെ മോഹൻലാൽ ആണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് നടനും സൽമാൻ ഖാന്റെ സഹോദരനുമായ അർബാസ് ഖാനും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വേദാന്തം ഐ പി എസ് എന്നകഥാപാത്രമായാണ് ചിത്രത്തിൽ അർബാസ് ഖാൻ വേഷമിടുന്നത്. രൺജി പണിക്കരുടെ സംവിധാനത്തിലിറങ്ങിയ രൗദ്രം ആണ് അർബാസ് ഖാന്റെ സാന്നിധ്യവുമായി മുമ്പേ ഇറങ്ങിയ മലയാള ചിത്രം. സിനിമയുടെ പ്രമേയത്തെ കുറിച്ചും മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ചും മറ്റ് വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
വിയറ്റ്നാം കോളനിക്കും ലേഡീസ് ആൻഡ് ജെന്റിൽമാനിനും ശേഷമാണ് മോഹൻലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നത്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഗ് ബ്രദർ ജനുവരിയിലാണ് തീയറ്ററിലെത്തുന്നത്. സിദ്ദിഖ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ദീപക് ദേവും, ഗാനരചന റഫീഖ് അഹമ്മദുമാണ് നിര്‍വഹിക്കുന്നത്. റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.