04
June 2020 - 8:49 pm IST

Download Our Mobile App

Flash News
Archives

Reviews

made-in-bangladesh

നി​​റ​​മി​​ല്ലാ​​തെ ജീ​​വി​​തം നെ​​യ്യു​​ന്ന​​വ​​രു​​ടെ പോ​​രാ​​ട്ടം "മെ​​യ്ഡ് ഇ​​ൻ ബം​​ഗ്ലാ​​ദേ​​ശ്'

Published:09 December 2019

# ശ്രീ​​ജി​​ഷ പ്ര​​സ​​ന്ന​​ൻ

ബം​​ഗ്ലാ​​ദേ​​ശി​​ലെ നെ​​യ്ത്തു തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജീ​​വി​​തം ആ​​സ്പ​​ദ​​മാ​​ക്കി ചി​​ത്ര​​മെ​​ടു​​ത്ത​​പ്പോ​​ൾ അ​​തി​​നൊ​​ട്ടും നി​​റ​​മു​​ണ്ടാ​​വി​​ല്ലെ​​ങ്കി​​ലും സ്ത്രീ​​പ​​ക്ഷ​​രാ​​ഷ്‌​​ട്രീ​​യം തു​​റ​​ന്നു​​പ​​റ​​യാ​​നാ‌​​കു​​മെ​​ന്ന സം​​വി​​ധാ​​യി​​ക റു​​​ബാ​​​യ​​​ത് ​ഹു​​​സൈ​​​ന്‍റെ ചി​​ന്ത ഒ​​ട്ടും പി​​ഴ​​ച്ചി​​ല്ല. ല​​ളി​​ത​​മാ​​യ ആ​​ഖ്യാ​​ന​​ത്തി​​ലൂ​​ടെ ഏ​​വ​​രെ​​യും സി​​നി​​മ​​യു​​ടെ ഉ​​ള്ളി​​ൽ പി​​ടി​​ച്ചി​​രു​​ത്താ​​ൻ ഈ ​​​ബം​​​ഗ്ലാ​​​ദേ​​​ശി സം​​വി​​ധാ​​യി​​ക​​യ്ക്ക് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്

​​വ​​ലി​​യ ആ​​ഗ്ര​​ഹ​​ങ്ങ​​ളി​​ല്ലാ​​തെ ജീ​​വി​​ച്ചു​​പോ​​കു​​ന്ന ഒ​​രു​​കൂ​​ട്ടം സ്ത്രീ​​ക​​ൾ അ​​നീ​​തി​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ അ​​തൊ​​രു ച​​രി​​ത്ര​​മാ​​യി. അ​​സം​​ഘ​​ടി​​ത​​രാ​​യി​​രു​​ന്ന അ​​വ​​ർ​​ക്ക് ഒ​​ന്നി​​ച്ചു നി​​ന്ന് ഒ​​ച്ചവ​​യ്ക്കാ​​ൻ, നീ​​തി​​ക്കു​​വേ​​ണ്ടി പോ​​രാ​​ടാ​​ൻ ച​​ങ്കൂ​​റ്റ​​മു​​ള്ള ഒ​​രു മ​​ന​​സ് മു​​ന്നോ​​ട്ട് വ​​ന്നാ​​ൽ മ​​തി​​യെ​​ന്ന യാ​​ഥാ​​ർ​​ഥ്യം സ​​മൂ​​ഹ​​ത്തി​​ന് മു​​ന്നി​​ൽ തു​​റ​​ന്നി​​ട്ടാ​​ണ് മെ​​യ്ഡ് ഇ​​ൻ ബം​​ഗ്ലാ​​ദേ​​ശ് എ​​ന്ന ചി​​ത്രം പ്രേ​​ക്ഷ​​ക​​രെ വ​​ലി​​ച്ച​​ടു​​പ്പി​​ക്കു​​ന്ന​​ത്. ബം​​ഗ്ലാ​​ദേ​​ശി​​ലെ നെ​​യ്ത്തു തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജീ​​വി​​തം ആ​​സ്പ​​ദ​​മാ​​ക്കി ചി​​ത്ര​​മെ​​ടു​​ത്ത​​പ്പോ​​ൾ അ​​തി​​നൊ​​ട്ടും നി​​റ​​മു​​ണ്ടാ​​വി​​ല്ലെ​​ങ്കി​​ലും സ്ത്രീ​​പ​​ക്ഷ​​രാ​​ഷ്‌​​ട്രീ​​യം തു​​റ​​ന്നു​​പ​​റ​​യാ​​നാ‌​​കു​​മെ​​ന്ന സം​​വി​​ധാ​​യി​​ക റു​​​ബാ​​​യ​​​ത് ​ഹു​​​സൈ​​​ന്‍റെ ചി​​ന്ത ഒ​​ട്ടും പി​​ഴ​​ച്ചി​​ല്ല. ല​​ളി​​ത​​മാ​​യ ആ​​ഖ്യാ​​ന​​ത്തി​​ലൂ​​ടെ ഏ​​വ​​രെ​​യും സി​​നി​​മ​​യു​​ടെ ഉ​​ള്ളി​​ൽ പി​​ടി​​ച്ചി​​രു​​ത്താ​​ൻ ഈ ​​​ബം​​​ഗ്ലാ​​​ദേ​​​ശി സം​​വി​​ധാ​​യി​​ക​​യ്ക്ക് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. ഒ​​പ്പം താ​​നു​​ൾ​​പ്പെ​​ടു​​ന്ന സ്ത്രീ ​​സ​​മൂ​​ഹ​​ത്തി​​നു​​വേ​​ണ്ടി, അ​​വ​​ർ അ​​നു​​ഭ​​വി​​ക്കു​​ന്ന വി​​വേ​​ച​​ന​​ത്തി​​നു​​വേ​​ണ്ടി ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന ശ​​ബ്ദ​​മാ​​യി റു​​ബാ​​യ​​തി​​ന് ഈ ​​ചി​​ത്രം ക​​രു​​ത്തു ന​​ൽ​​കും. 

ധാ​​​ക്ക​ ​ന​​​ഗ​​​ര​​​ത്തി​​​ലെ​ ​ഒ​​​രു​ ​തു​​​ണി​​​നെ​​​യ്‌​​​ത്ത് ​സ്ഥാ​​​പ​​​ന​​​വും​ ​അ​​​വി​​​ട​​​ത്തെ​ ​വ​​​നി​​​താ​ ​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും അ​​വ​​രു​​ടെ ജീ​​വി​​ത​​വു​​മാ​​ണു ചി​​ത്രം പ​​റ​​യു​​ന്ന​​ത്. തൊ​​​ഴി​​​ൽ​​​രം​​​ഗ​​​ത്തെ​ ​ചൂ​​​ഷ​​​ണ​​​വും​ ​നീ​​​തി​​​ക്കു​ ​വേ​​​ണ്ടി​​​യു​​​ള്ള​ ​പോ​​​രാ​​​ട്ട​​​വും​ ​പ്ര​​​മേ​​​യ​​​മാ​​​കു​​​ന്ന ചി​​ത്രം ഷി​​മു എ​​ന്ന 23കാ​​രി​​യി​​ലൂ​​ടെ​​യാ​​ണ് ക​​ഥ​​പ​​റ​​യു​​ന്നു.​​ന്‍റെ തൊ​​ഴി​​ലി​​ട​​ത്തെ ചൂ​​ഷ​​ണം തു​​റ​​ന്നു​​കാ​​ട്ടാ​​ൻ അ​​വ​​ൾ ഇ​​റ​​ങ്ങി​​ത്തി​​രി​​ക്കു​​മ്പോ​​ൾ സ്വ​​ന്തം ഭ​​ർ​​ത്താ​​വ് പോ​​ലും പി​​ന്തു​​ണ​​യ്ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ് ഷി​​മു​​വി​​ന് നേ​​രി​​ടേ​​ണ്ടി വ​​രു​​ന്ന​​ത്. എ​​ല്ലാം ത​​ര​​ണം ചെ​​യ്ത് അ​​വ​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും ന​​ട​​ത്തു​​ന്ന പോ​​രാ​​ട്ടം ശ്ര​​ദ്ധേ​​യ​​മാ​​ണ്. ലോ​​ക​​ത്തെ​​ല്ലാ​​യി​​ട​​ത്തും ഇ​​ത്ത​​രം തൊ​​ഴി​​ൽ ചൂ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്നു​​വെ​​ന്ന​​തു ത​​ന്നെ​​യാ​​ണ് ഈ ​​സി​​നി​​മ നേ​​ടു​​ന്ന ആ​​ഗോ​​ള​​പ്ര​​സ​​ക്തി. 

ശ​​മ്പ​​ള​​ത്തി​​ലെ വേ​​ർ​​തി​​രി​​വും അ​​ധി​​ക​​സ​​മ​​യ ജോ​​ലി​​യു​​മെ​​ല്ലാം ചോ​​ദ്യം ചെ​​യ്യാ​​നാ​​ണ് സ്ത്രീ​​ക​​ൾ സം​​ഘ​​ടി​​ച്ച​​ത്. അ​​നീ​​തി​​യി​​ൽ പൊ​​റു​​തി​​മു​​ട്ടി യൂ​​നി​​യ​​ൻ രൂ​​പീ​​ക​​രി​​ക്കു​​ക​​യാ​​ണ് സ്ത്രീ​​ക​​ൾ ഇ​​വി​​ടെ. ചൂ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ ​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​ ​സം​​​ഘ​​​ടി​​​ക്കേ​​​ണ്ട​ ​ആ​​​വ​​​ശ്യ​​​ക​​​ത​ ​ച​​​ർ​​​ച്ച​​​ചെ​​​യ്യു​​​ന്ന​ ​സി​​​നി​​​മ​​​യി​​ൽ ​സ്ത്രീ​​​ശ​​​ക്തി​​​യു​​​ടെ​​​യും​ ​അ​​​വ​ കാ​​​ശ​ ​പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ​​​യും​ കൂ​​ടി മ​​ഹ​​ത്വം വി​​ളി​​ച്ചോ​​തു​​ന്നു. 

ടൊ​​റാ​​ന്‍റോ ച​​ല​​ച്ചി​​ത്ര​​മേ​​ള​​യി​​ൽ പു​​ര​​സ്കാ നേ​​ടി​​യ ചി​​ത്ര​​മാ​​ണ് മെ​​യ്ഡ് ഇ​​ൻ ബം​​ഗ്ലാ​​ദേ​​ശ്. 95 മി​​നി​​ട്ടു നേ​​രം സ്ത്രീ​​ക​​ളു​​ടെ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി പൂ​​ർ​​ണ മ​​ന​​സു​​കൊ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നു എ​​ന്ന​​തു ത​​ന്നെ​​യാ​​ണ് ഈ ​​ചി​​ത്ര​​ത്തി​​ന്‍റെ വി​​ജ​​യം. ബം​​ഗാ​​ളി യു​​വ​​തി​​യും പാ​​ക് സൈ​​നി​​ക​​നും ത​​മ്മി​​ലു​​ള്ള പ്ര​​ണ​​യം കൈ​​കാ​​ര്യം ചെ​​യ്ത് വി​​വാ​​ദ​​ത്തി​​ലാ​​യ "മെ​​​ഹ​​​ർ​​​ജാ​​​ൻ', അ​​​ണ്ട​​​ർ​ ​ക​​​ൺ​​​സ്ട്ര​​​ക്ഷ​​​ൻ എ​​ന്നി​​വ​​യാ​​ണ് റു​​ബാ​​യ​​ത് ഹു​​സൈ​​ന്‍റെ മു​​ൻ ചി​​ത്ര​​ങ്ങ​​ൾ. ഏ​​റെ സ്വാ​​ധീ​​ന​​മു​​ള്ള ക​​ഥ​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​വി​​ധാ​​യി​​ക ഇ​​തി​​ന​​കം ത​​ന്നെ മി​​ക​​ച്ച സി​​നി​​മ പ്ര​​വ​​ർ​​ത്ത​​ക​​യാ​​യി ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടു​​ക​​ഴി​​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top