08
April 2020 - 1:58 am IST

Download Our Mobile App

Flash News
Archives

Religious

prasad-aranmula-parakottipattu

സ​ന്നി​ധാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​നൊ​പ്പം പ​റ​കൊ​ട്ടി​പ്പാ​ടി പ്ര​സാ​ദ്

Published:09 December 2019

അ​ച്ഛ​നോ​ടൊ​പ്പം എ​ട്ടാം​വ​യ​സി​ല്‍ പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടി​യ​താ​ണ്. അ​ന്നു ത​ന്നെ അ​ച്ഛ​ന്‍റെ പ​രി​ക​ര്‍മി​യാ​യി.  ഇ​തി​ന​കം ശ​ത്രു​ദോ​ഷ നി​വാ​ര​ണ​ത്തി​ന് ത​ന്‍റെ മു​ന്നി​ലി​രു​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ന്മാ​ര്‍ പ്രാ​ർ​ഥി​ച്ചി​ട്ടു​ണ്ട്

സ​ന്നി​ധാ​നം: മാ​ളി​ക​പ്പു​റ​ത്ത​മ്മ​യു​ടെ ശ്രീ​കോ​വി​ലി​ന​രി​കി​ല്‍ മ​ണി​ക​ണ്ഠ സ്വാ​മി​യു​ടെ മ​ണി​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ല്‍ പ്ര​സാ​ദ് ആ​റ​ന്മു​ള പ​റ​കൊ​ട്ടി പാ​ടി​ത്തു​ട​ങ്ങി​യി​ട്ട് അ​മ്പ​താ​ണ്ടാ​യി. അ​ച്ഛ​നോ​ടൊ​പ്പം എ​ട്ടാം​വ​യ​സി​ല്‍ പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടി​യ​താ​ണ്. അ​ന്നു ത​ന്നെ അ​ച്ഛ​ന്‍റെ പ​രി​ക​ര്‍മി​യാ​യി.  ഇ​തി​ന​കം ശ​ത്രു​ദോ​ഷ നി​വാ​ര​ണ​ത്തി​ന് ത​ന്‍റെ മു​ന്നി​ലി​രു​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ന്മാ​ര്‍ പ്രാ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

പ​റ​കൊ​ട്ടി പാ​ട്ട് അ​ര​നൂ​റ്റാ​ണ്ടു മു​മ്പു​വ​രെ പ​തി​നെ​ട്ടാം പ​ടി​ക്കു താ​ഴെ​യാ​യി​രു​ന്നു. അ​ന്ന് മാ​ളി​ക​പ്പു​റ​ത്തി​ന​ടു​ത്ത് ഘോ​ര​വ​ന​ത്തി​ല്‍ പു​ലി​ക​ളെ കാ​ണാ​മാ​യി​രു​ന്നു​വെ​ന്ന് അ​ച്ഛ​ന്‍ പ​റ​യു​മാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ള്‍ക്കു മു​ന്‍പ് നാ​ല്‍പ​തോ​ളം പേ​ര്‍ ഇ​വി​ടെ പ​റ​കൊ​ട്ടി പാ​ടി​യി​രു​ന്നു. ഇ​പ്പോ​ള്‍ 14 പേ​രാ​ണു പ​റ​കൊ​ട്ടി ദോ​ഷ​മ​ക​റ്റു​ന്ന​ത്. കോ​ട​തി വി​ധി​യെ തു​ട​ര്‍ന്നാ​ണി​ത്- പ്ര​സാ​ദ് പ​റ​ഞ്ഞു.

പ​ന്ത​ള രാ​ജ​കു​മാ​ര​നാ​യി​രു​ന്ന ശ്രീ​മ​ണി​ക​ണ്ഠ​നെ ബാ​ധി​ച്ച ശ​ത്രു​ദോ​ഷ​മ​ക​റ്റാ​ന്‍ പ​ര​മ​ശി​വ​ന്‍ മ​ല​വേ​ട​നാ​യി കൊ​ട്ടാ​ര​ത്തി​ല്‍ വ​ന്ന് ശ​ത്രു​ദോ​ഷം മാ​റ്റി​യെ​ന്നും ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ന്മാ​രു​ടെ ദോ​ഷ​മ​ക​റ്റാ​ന്‍ ശി​വ ഭ​ഗ​വാ​ന്‍റെ നി​യോ​ഗ​ത്തി​ലാ​ണ് പ​റ കൊ​ട്ടു​ന്ന​തെ​ന്നു​മാ​ണ് വി​ശ്വാ​സം.   


വാർത്തകൾ

Sign up for Newsletter



top