06
August 2020 - 7:28 am IST

Download Our Mobile App

Cricket

ranji-trophy

ര​ഞ്ജി ട്രോ​ഫി : ഉ​ത്ത​പ്പ​യ്ക്ക് സെ​ഞ്ചു​റി; കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ

Published:09 December 2019

ഉ​ത്ത​പ്പ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ര​ണ്ടാം ഫ​സ്റ്റ് ക്ലാ​സ് സെ​ഞ്ചു​റി മൂ​ന്നു റ​ൺ​സ് മാ​ത്രം അ​ക​ലെ ന​ഷ്ട​മാ​യ ഓ​പ്പ​ണ​ർ പി. ​രാ​ഹു​ലി​ന്‍റെ​യും മി​ക​വി​ൽ ഒ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ 89.1 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 276 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: ലി​മി​റ്റ​ഡ് ഓ​വ​ർ മ​ത്സ​ര​ങ്ങ​ളി​ലെ മോ​ശം ഫോ​മി​ൽ​നി​ന്ന് മു​ക്തി നേ​ടി ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നാ​യു​ള്ള അ​ര​ങ്ങേ​റ്റ​ത്തി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടെ കു​തി​പ്പ്. തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ ഡ​ൽ​ഹി​ക്കെ​തി​രേ​യാ​ണ് ഉ​ത്ത​പ്പ​യു​ടെ 22–ാം ഫ​സ്റ്റ് ക്ലാ​സ് സെ​ഞ്ചു​റി. 212 പ​ന്തി​ൽ ഏ​ഴു ഫോ​റും മൂ​ന്നു സി​ക്സും സ​ഹി​ത​മാ​ണ് ഉ​ത്ത​പ്പ സെ​ഞ്ചു​റി ക​ട​ന്ന​ത്.

ഉ​ത്ത​പ്പ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ര​ണ്ടാം ഫ​സ്റ്റ് ക്ലാ​സ് സെ​ഞ്ചു​റി മൂ​ന്നു റ​ൺ​സ് മാ​ത്രം അ​ക​ലെ ന​ഷ്ട​മാ​യ ഓ​പ്പ​ണ​ർ പി. ​രാ​ഹു​ലി​ന്‍റെ​യും മി​ക​വി​ൽ ഒ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ 89.1 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 276 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം. 221 പ​ന്തി​ൽ 102 റ​ൺ​സെ​ടു​ത്ത ഉ​ത്ത​പ്പ ഒ​ന്നാം ദി​ന​ത്തി​ലെ അ​വ​സാ​ന ഓ​വ​റി​ൽ പു​റ​ത്താ​യി. സ​ച്ചി​ൻ ബേ​ബി 36 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ന്നു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഉ​ത്ത​പ്പ – സ​ച്ചി​ൻ ബേ​ബി സ​ഖ്യം 90 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​പ്പ​ണി​ങ് വി​ക്ക​റ്റി​ൽ പി.​രാ​ഹു​ൽ – ജ​ല​ജ് സ​ക്സേ​ന സ​ഖ്യം അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു തീ​ർ​ത്ത​പ്പോ​ൾ (68), ര​ണ്ടാം വി​ക്ക​റ്റി​ൽ രാ​ഹു​ൽ – ഉ​ത്ത​പ്പ സ​ഖ്യം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു (118) തീ​ർ​ത്താ​ണ് കേ​ര​ള ഇ​ന്നി​ങ്സി​ന് അ​ടി​ത്ത​റ​യി​ട്ട​ത്. 174 പ​ന്തി​ൽ 11 ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​ത​മാ​ണ് രാ​ഹു​ൽ 97 റ​ൺ​സെ​ടു​ത്ത​ത്. ഓ​പ്പ​ണ​റു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ ജ​ല​ജ് സ​ക്സേ​ന​യാ​ണ് (55 പ​ന്തി​ൽ 32) പു​റ​ത്താ​യ ര​ണ്ടാ​മ​ൻ.  

ഡ​ൽ​ഹി​ക്കെ​തി​രേ ടോ​സ് നേ​ടി​യ കേ​ര​ളം ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ പ്ര​സി​ദ്ധ​രാ ന​വ്ദീ​പ് സെ​യ്നി, പ്ര​ദീ​പ് സാ​ങ്‌​വാ​ൻ, നി​തീ​ഷ് റാ​ണ തു​ട​ങ്ങി​യ​വ​രാ​ണ് കേ​ര​ള​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ഡ​ൽ​ഹി​ക്കാ​യി പ​ന്തു​മാ​യി എ​ത്തി​യ​ത്. പി. ​രാ​ഹു​ലി​നൊ​പ്പം പ​രി​ച​യ സ​മ്പ​ന്ന​നാ​യ ജ​ല​ജ് സ​ക്സേ​ന​യെ ഓ​പ്പ​ണ​റാ​ക്കി പ​രീ​ക്ഷി​ച്ചാ​ണ് കേ​ര​ളം തു​ട​ങ്ങി​യ​ത്. ഈ ​നീ​ക്കം ഫ​ലം ക​ണ്ടു. ഓ​പ്പ​ണി​ങ് വി​ക്ക​റ്റി​ൽ രാ​ഹു​ൽ – സ​ക്സേ​ന സ​ഖ്യം അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് തീ​ർ​ത്ത് തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി. 16–ാം ഓ​വ​റി​ൽ കേ​ര​ളം 50 ക​ട​ന്നു. ഇ​തി​നി​ടെ സ​ക്സേ​ന​യെ പു​റ​ത്താ​ക്കി തേ​ജ​സ് ബ​റോ​ക്ക​യാ​ണ് കൂ​ട്ടു​കെ​ട്ടു പൊ​ളി​ച്ച​ത്. 55 പ​ന്തി​ൽ ആ​റു ഫോ​റു​ക​ൾ സ​ഹി​തം 32 റ​ൺ​സെ​ടു​ത്ത സ​ക്സേ​ന​യെ ല​ളി​ത് യാ​ദ​വ് ക്യാ​ച്ചെ​ടു​ത്തു മ​ട​ക്കി.

വി​ക്ക​റ്റി​ന്‍റെ ബ​ല​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റാ​മെ​ന്നു ക​രു​തി​യ ‍ഡ​ൽ​ഹി​യെ റോ​ബി​ൻ ഉ​ത്ത​പ്പ​യെ കൂ​ട്ടു​പി​ടി​ച്ച് രാ​ഹു​ൽ പ്ര​തി​രോ​ധി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ൽ അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു (68) തീ​ർ​ത്ത രാ​ഹു​ൽ, ര​ണ്ടാം വി​ക്ക​റ്റി​ൽ ഉ​ത്ത​പ്പ​യ്ക്കൊ​പ്പം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടും പ​ടു​ത്തു​യ​ർ​ത്തി. ഇ​തി​നി​ടെ 83 പ​ന്തി​ൽ രാ​ഹു​ൽ അ​ർ​ധ​സെ​ഞ്ചു​റി ക​ട​ന്നു. സ്കോ​ർ 186ൽ ​എ​ത്തി​യ​പ്പോ​ൾ അ​ർ​ഹി​ച്ച സെ​ഞ്ചു​റി​ക്ക് മൂ​ന്നു റ​ൺ​സ് മാ​ത്രം അ​ക​ലെ രാ​ഹു​ൽ വീ​ണു. 174 പ​ന്തി​ൽ 11 ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​തം 97 റ​ൺ​സെ​ടു​ത്ത രാ​ഹു​ലി​നെ വി​കാ​സ് മി​ശ്ര എ​ൽ​ബി​യി​ൽ കു​രു​ക്കി. അ​പ്പോ​ഴേ​ക്കും ര​ണ്ടാം വി​ക്ക​റ്റി​ൽ രാ​ഹു​ൽ – ഉ​ത്ത​പ്പ സ​ഖ്യം കൂ​ട്ടി​ച്ചേ​ർ​ത്ത​ത് 118 റ​ണ്‍സ്.

എ​ന്നാ​ൽ, സ​ച്ചി​ൻ ബേ​ബി​യെ കൂ​ട്ടി​നു കി​ട്ടി​യ​തോ​ടെ ഉ​ത്ത​പ്പ കേ​ര​ള ഇ​ന്നി​ങ്സി​ന്‍റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. പ്ര​താ​പ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി ക​ളം നി​റ​ഞ്ഞ ഉ​ത്ത​പ്പ, 126 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ടു. 67 ഓ​വ​റി​ൽ കേ​ര​ളം കൂ​ടു​ത​ൽ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 200 ക​ട​ന്നു. ചാ​യ​യ്ക്കു പി​രി​യു​മ്പോ​ൾ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 207 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു കേ​ര​ളം.

ചാ​യ​യ്ക്കു ശേ​ഷം തി​രി​ച്ചെ​ത്തി അ​ധി​കം വൈ​കാ​തെ ഉ​ത്ത​പ്പ സെ​ഞ്ചു​റി തി​ക​ച്ചു. 212 പ​ന്തി​ൽ ഏ​ഴു ഫോ​റും മൂ​ന്നു സി​ക്സും സ​ഹി​ത​മാ​ണ് ഉ​ത്ത​പ്പ 100 ക​ട​ന്ന​ത്. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടി​ന് അ​രി​കെ ഉ​ത്ത​പ്പ​യെ പ്ര​ദീ​പ് സാ​ങ്‌​വാ​ൻ മ​ട​ക്കി. ഒ​ന്നാം ദി​ന​ത്തി​ലെ അ​വ​സാ​ന ഓ​വ​റി​ലാ​ണ് ഉ​ത്ത​പ്പ വീ​ണ​ത്. 221 പ​ന്തി​ൽ ഏ​ഴു ഫോ​റും മൂ​ന്നു സി​ക്സും സ​ഹി​തം 102 റ​ൺ​സാ​യി​രു​ന്നു സ​മ്പാ​ദ്യം. ഇ​തോ​ടെ ഒ​ന്നാം ദി​ന​ത്തി​ലെ ക​ളി​ക്കു വി​രാ​മം. സ​ച്ചി​ൻ ബേ​ബി 89 പ​ന്തി​ൽ നാ​ലു ഫോ​റു​ക​ൾ സ​ഹി​തം 36 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top