06
August 2020 - 6:37 am IST

Download Our Mobile App

World

Pete-Frates

ഐ​സ് ബ​ക്ക​റ്റ് ച​ല​ഞ്ചി​ന് പ്രചോദനമായ പീറ്റ് ഫ്രേറ്റ്സ് അന്തരിച്ചു

Published:10 December 2019

എഎൽഎസ് എ​ന്ന രോ​ഗ​ത്തെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​നും ഇ​തി​നെ​തി​രെ പോരാ​ടാ​ൻ ഫ​ണ്ട് ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് എ​എ​ൽ​എ​സ് അ​സോ​സി​യേ​ഷ​ൻ 2014 ൽ ​ഐ​സ് ബ​ക്ക​റ്റ് ച​ല​ഞ്ചി​ന് രൂ​പം കൊ​ടു​ത്ത​ത്.

ന്യൂ​യോ​ര്‍​ക്ക്: ലോ​ക​മെമ്പാടും ത​രം​ഗ​മാ​യ ഐ​സ് ബ​ക്ക​റ്റ് ചാ​ല​ഞ്ചി​ന് പ്ര​ചോ​ദ​ന​മാ​യ മു​ൻ യു​എ​സ് ബേ​സ് ബോ​ൾ താ​രം പീ​റ്റ് ഫ്രേ​റ്റ്സ് (34) അ​ന്ത​രി​ച്ചു. മോ​ട്ടോ​ര്‍ ന്യൂ​റോ​ണ്‍ ഡി​സീ​സ് (അ​മി​ട്രോ​ഫി ലാ​റ്റ​റ​ല്‍ സ്‍​ക്ലീ​റോ​സി​സ് -എഎൽഎസ്) എ​ന്ന ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ചാ​ണ് പീ​റ്റി​ന്‍റെ അ​ന്ത്യം. ബോ​സ്റ്റ​ണി​ല്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന പീ​റ്റ് അ​ത്‌​ല​റ്റും ബേ​സ്ബോ​ള്‍ താ​ര​വു​മാ​യി​രു​ന്നു.

എഎൽഎസ് എ​ന്ന രോ​ഗ​ത്തെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​നും ഇ​തി​നെ​തി​രെ പോരാ​ടാ​ൻ ഫ​ണ്ട് ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് എ​എ​ൽ​എ​സ് അ​സോ​സി​യേ​ഷ​ൻ 2014 ൽ ​ഐ​സ് ബ​ക്ക​റ്റ് ച​ല​ഞ്ചി​ന് രൂ​പം കൊ​ടു​ത്ത​ത്. ചാ​ല​ഞ്ചി​ന് പ്ര​ചോ​ദ​ന​മാ​യ വ്യ​ക്തി​യാ​യി​രു​ന്നു പീ​റ്റ്. എ​എ​ൽ​എ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന രോ​ഗം തല​ച്ചോ​റി​നെ​യും ഞ​ര​മ്പി​നെ​യും സ്പൈ​ന​ൽ​കോ​ഡി​നെ​യും ബാ​ധി​ക്കു​ക​യും വ്യ​ക്തി​യെ ത​ള​ർ​വാ​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്ന രോ​ഗ​മാ​ണ്.

ഒ​രു ബ​ക്ക​റ്റ് ഐ​സ് വെ​ള്ള​മെ​ടു​ത്ത് ത​ല​യി​ലൂ​ടെ ഒ​ഴി​ക്കു​ക. അ​തി​ന്‍റെ ഫോ​ട്ടൊയെ​ടു​ത്ത് സോ​ഷ്യ​ൽ മീഡിയകളിൽ പോ​സ്റ്റ് ചെ​യ്യു​ക​യും വേ​ണം. കൂ​ടാ​തെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യും വേണം. ഇ​താ​യി​രു​ന്നു ചാ​ല​ഞ്ച്. നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളാ​ണ് ചാ​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.


വാർത്തകൾ

Sign up for Newsletter



top