24
January 2020 - 8:43 am IST

Download Our Mobile App

Flash News
Archives

Kollywood

keerthi

രജനീകാന്ത് ചിത്രത്തിൽ നായികമാരായി മീനയും കീർത്തിയും

Published:10 December 2019

പിന്നാലെയാണ് മീനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്ന് സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

രജനീകാന്തിന്‍റെ 168 -ാം ചിത്രത്തില്‍ നായികമാരായി കീര്‍ത്തി സുരേഷും മീനയും. ദര്‍ബാറിന് ശേഷം ശിവ ഒരുക്കുന്ന ചിത്രത്തിലാണ് കീര്‍ത്തിയും മീനയും എത്തുന്നത്. കീര്‍ത്തി സുരേഷ് നായികയാകും എന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് മീനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്ന് സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനീകാന്തും മീനയും വീണ്ടും ഒരുമിച്ച് അഭിനയിക്കാനൊരുങ്ങുന്നത്. 1995ല്‍ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്. നടന്‍ പ്രകാശ് രാജും പ്രധാനപ്പെട്ട വേഷത്തില്‍ ചിത്രത്തിലെത്തും.

ഇത് തന്‍റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേക്കും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാകും എന്ന് കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ദീപാവലി റിലീസ് ആയാകും ചിത്രം തിയെറ്ററുകളിലെത്തുക. ഡി ഇമ്മനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top