06
August 2020 - 6:23 am IST

Download Our Mobile App

Bollywood

Chhapaak

നീതിക്കു വേണ്ടി പോരാടി ദീപിക പദുക്കോൺ; ഛപാക് ട്രെയ്‌ലർ

Published:10 December 2019

ദീപിക പദുക്കോണിന്‍റെ ലക്ഷ്മിയായുള്ള രൂപ മാറ്റം ഏവരെയും അതിശയിപ്പിച്ചിരുന്നു. മാൽതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദീപികയെത്തുന്നത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്‍റെ കഥ പറയുന്ന ഛപാകിന്‍റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ദീപിക പദുക്കോണിന്‍റെ ലക്ഷ്മിയായുള്ള രൂപ മാറ്റം ഏവരെയും അതിശയിപ്പിച്ചിരുന്നു. മാൽതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദീപികയെത്തുന്നത്.

മേഘ്ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ദീപികയുടെ പോസ്റ്ററുകൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലും ആസിഡ് ആക്രമണത്തെ അടിസ്ഥാനമാക്കി ഉയരെ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ജനുവരി 10 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top