06
August 2020 - 6:36 am IST

Download Our Mobile App

Trends

esthar2

മഞ്ഞ സാരിയിൽ പുത്തൻ മേക്കോവറിൽ എസ്തർ അനിൽ

Published:10 December 2019

മഞ്ഞ സാരിയുടുത്തു സുന്ദരിയായി നിൽക്കുന്ന എസ്തറിന്‍റെ പുതിയ ചിത്രങ്ങൾ ആരാധകരേയും സിനിമാ പ്രേമികളെയും ഒരേപോലെ ആകർഷിക്കുന്നു.

ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലേക്കെത്തിയ എസ്തർ നായികയായി വീണ്ടും സജീവമാവുകയാണ്. ഷെയ്ൻ നിഗത്തിനൊപ്പം ഓള് എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലും അരങ്ങേറ്റം കുറിച്ച എസ്തറിന്‍റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മഞ്ഞ സാരിയുടുത്തു സുന്ദരിയായി നിൽക്കുന്ന എസ്തറിന്‍റെ പുതിയ ചിത്രങ്ങൾ ആരാധകരേയും സിനിമാ പ്രേമികളെയും ഒരേപോലെ ആകർഷിക്കുന്നു. മിന്മിനി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് എസ്തർ.

ജോഹർ എന്ന തെലുങ്കു ചിത്രത്തിലും നായികാ വേഷത്തിൽ എത്തുന്നുണ്ട്. സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തറിന്‍റെ റിലീസാകാനിരിക്കുന്ന ചിത്രം. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.


വാർത്തകൾ

Sign up for Newsletter



top