06
August 2020 - 6:09 am IST

Download Our Mobile App

Updates

consumerfed

​ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡി​ന്‍റെ ക്രി​സ്മ​സ് -ന​വ​വ​ത്സ​ര വി​പ​ണി 21 ന്

Published:10 December 2019

# ​സ്വ​ന്തം ലേ​ഖ​ക​ന്‍

സ​ബ്സി​ഡി ഇ​ന​ങ്ങ​ള്‍ക്ക് പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​ക്കു​റ​വു​ണ്ടാ​കും. നോ​ണ്‍സ​ബ്സി​ഡി ഇ​ന​ങ്ങ​ള്‍ക്ക് 15 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​ണ്ട്. ത്രി​വേ​ണി പ്ലം​കേ​ക്കു​ക​ള്‍ ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് വി​പ​ണി​ക​ളി​ലൂ​ടെ ല​ഭി​ക്കും

തൃ​ശൂ​ര്‍: ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡി​ന്‍റെ ക്രി​സ്മ​സ്-​ന​വ​വ​ത്സ​ര വി​പ​ണി 21 മു​ത​ല്‍ ജ​നു​വ​രി ഒ​ന്നു വ​രെ. സം​സ്ഥാ​ന​ത്തെ 200 ത്രി​വേ​ണി സ്റ്റോ​റു​ക​ളാ​ണ് ഇ​ക്കു​റി ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡി​ന്‍റെ ക്രി​സ്മ​സ് സ്പെ​ഷ്യ​ല്‍ വി​പ​ണി​ക​ളാ​വു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി  ജി​ല്ല​യി​ല്‍ 19 വി​പ​ണി ഉ​ണ്ടാ​കും. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് ക്രി​സ്മ​സ് വി​പ​ണി പ്ര​വ​ര്‍ത്തി​ക്കും. 13 ഇ​നം സ​ബ്സി​ഡി നി​ര​ക്കി​ല്‍ ഇ​തു​വ​ഴി വി​ത​ര​ണം ചെ​യ്യും. സ​ബ്സി​ഡി ഇ​ന​ങ്ങ​ള്‍ക്ക് പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​ക്കു​റ​വു​ണ്ടാ​കും. നോ​ണ്‍സ​ബ്സി​ഡി ഇ​ന​ങ്ങ​ള്‍ക്ക് 15 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​ണ്ട്. ത്രി​വേ​ണി പ്ലം​കേ​ക്കു​ക​ള്‍ ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് വി​പ​ണി​ക​ളി​ലൂ​ടെ ല​ഭി​ക്കും. 700 ഗ്രാം ​കേ​ക്ക് 150 രൂ​പ​യ്ക്കും 350 ഗ്രാം ​കേ​ക്ക് 75 രൂ​പ​ക്കും കി​ട്ടും. ഈ ​സീ​സ​ണി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ കേ​ക്ക് വി​ല്‍പ്പ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 ഉ​ത്സ​വ സീ​സ​ണി​ല്‍ പൊ​തു​ക​മ്പോ​ള​ത്തി​ലെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ര്‍ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് പ്ര​ത്യേ​ക​വി​പ​ണി​ക​ള്‍. നാ​ലാം വ​ര്‍ഷ​മാ​ണ് വി​ല വ​ര്‍ധി​പ്പി​ക്കാ​തെ ക്രി​സ്മ​സ് വി​പ​ണി തു​റ​ക്കു​ന്ന​ത്. സ​പ്ലൈ​കോ​യു​ടെ 500 സ്പെ​ഷ്യ​ല്‍ വി​പ​ണി 16ന് ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും. സ​ബ്സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല സ​പ്ലൈ​കോ​യും ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡും ഇ​ക്കു​റി ഏ​കീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡി​ന്‍റെ ത്രി​വേ​ണി ഔ​ട്ട്ലെ​റ്റു​ക​ളി​ല്‍ ദി​വ​സ​വും 150 റേ​ഷ​ന്‍കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് സ​ബ്സി​ഡി ഇ​ന​ങ്ങ​ള്‍ ന​ല്‍കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കും. റേ​ഷ​ന്‍കാ​ര്‍ഡ് ഉ​ട​മ​യ്ക്ക് ജ​യ, കു​റു​വ, കു​ത്ത​രി അ​ഞ്ചു​കി​ലോ വീ​ത​വും പ​ച്ച​രി ര​ണ്ടു കി​ലോ​യും പ​ഞ്ച​സാ​ര ഒ​രു കി​ലോ​യും വെ​ളി​ച്ചെ​ണ്ണ ഒ​രു ലി​റ്റ​റും ല​ഭി​ക്കും. മ​റ്റി​ന​ങ്ങ​ള്‍ അ​ര കി​ലോ​വീ​തം. 


വാർത്തകൾ

Sign up for Newsletter



top