06
August 2020 - 6:26 am IST

Download Our Mobile App

Cricket

india-vs-west-indies-3rd-t20

കൈവിടാതെ നോക്കണം : ഇന്ത്യ- വിൻഡീസ് മൂന്നാം ടി-20 ഇന്ന്

Published:11 December 2019

ഇ​ന്ത്യ-​വി​ന്‍ഡീ​സ് പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക മൂ​ന്നാം മ​ത്സ​രം ഇ​ന്ന് മും​ബൈ വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ  ഇ​രു​ടീ​മും ഓ​രോ ജ​യം വീ​തം നേ​ടി പ​ര​മ്പ​ര സ​മ​നി​ല യി​ലാ​യ​തോ​ടെ ഇ​ന്ന​ത്തെ മ​ത്സ​രം നി​ര്‍ണാ​യ​ക​മാ​ണ്.

മും​ബൈ: തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ൽ​നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ട് പ​ര​മ്പ​ര വി​ജ​യ​ത്തി​നാ​യി ടീം ​ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു.  ഇ​ന്ത്യ-​വി​ന്‍ഡീ​സ് പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക മൂ​ന്നാം മ​ത്സ​രം ഇ​ന്ന് മും​ബൈ വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ  ഇ​രു​ടീ​മും ഓ​രോ ജ​യം വീ​തം നേ​ടി പ​ര​മ്പ​ര സ​മ​നി​ല യി​ലാ​യ​തോ​ടെ ഇ​ന്ന​ത്തെ മ​ത്സ​രം നി​ര്‍ണാ​യ​ക​മാ​ണ്. ആ​ദ്യ മ​ത്സ​രം ആ​ധി​കാ​രി​ക​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ വ​രു​ത്തി​യ പി​ഴ​വു​ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫീ​ല്‍ഡി​ങ് ടീ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന ഇ​ന്ത്യ ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ഓ​ട്ട​ക്കൈ​യു​മാ​യാ​ണ് ഇ​റ​ങ്ങി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി ആ​റു ക്യാ​ച്ചു​ക​ളാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ വി​ട്ടു​ക​ള​ഞ്ഞ​ത്. ഫീ​ൽ​ഡി​ൽ റ​ൺ വ​ഴ​ങ്ങു​ന്ന​തും ക​ണ്ടു. ബാ​റ്റി​ങ്ങും ബൗ​ളി​ങ്ങും അ​ത്ര സു​ര​ക്ഷി​ത​മ​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഓ​പ്പ​ണ​ര്‍ കെ.​എ​ല്‍. രാ​ഹു​ല്‍ തീ​ര്‍ത്തും പ​രാ​ജ​യ​മാ​യി​രു​ന്നു. ഹി​റ്റ്മാ​ന്‍ രോ​ഹി​ത് ശ​ര്‍മ​യാ​ക​ട്ടെ  ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ടു. പ​ര​മ്പ​ര​യി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ലെ​ങ്കി​ലും ത​ക​ര്‍ത്ത​ടി​ക്കു​ന്ന ശീ​ലം രോ​ഹി​ത് തു​ട​ര്‍ന്നാ​ല്‍ മും​ബൈ​യി​ല്‍ ഇ​ന്ത്യ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​യേ​ക്കും. മ​ധ്യ​നി​ര​യി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പി​ന്തു​ണ ന​ല്‍കാ​ന്‍ ഋ​ഷ​ഭ് പ​ന്തി​നും ശി​വം ദു​ബെ​യ്ക്കും ശ്രേ​യ​സ് അ​യ്യ​ര്‍ക്കും എ​ത്ര​ത്തോ​ളം സാ​ധി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം. 

ബൗ​ളി​ങ്ങി​ല്‍ ദേ​ശീ​യ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മ​ല്ല. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ഒ​രു വി​ക്ക​റ്റ് പോ​ലും താ​ര​ത്തി​ന് നേ​ടാ​നാ​യി​ട്ടി​ല്ല. സ്പി​ന്ന​ര്‍ വാ​ഷി​ങ്ട​ണ്‍ സു​ന്ദ​റി​ന് പ​ക​രം കു​ല്‍ദീ​പ് യാ​ദ​വി​ന് അ​വ​സ​രം കൊ​ടു​ക്കാ​നും ടീം ​മാ​നേ​ജ്‌​മെ​ന്‍റ് മു​തി​ര്‍ന്നേ​ക്കും. ക​ഴി​ഞ്ഞ അ​ഞ്ച് രാ​ജ്യാ​ന്ത​ര ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ലി​ല്‍നി​ന്ന് സു​ന്ദ​റി​ന് വീ​ഴ്ത്താ​നാ​യ​ത് മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ മാ​ത്രം.

ഫീ​ല്‍ഡി​ങ്ങി​ലും മി​ക​വ് കാ​ണി​ക്കാ​ത്ത താ​രം ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ വി​ന്‍ഡീ​സി​ന്‍റെ വി​ജ​യ​ശി​ല്‍പ്പി ല​ണ്ട​ല്‍ സി​മ്മ​ണ്‍സി​ന്‍റെ ക്യാ​ച്ചും കൈ​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കു​ല്‍ദീ​പാ​ക​ട്ടെ അ​വ​സാ​ന​മാ​യി ട്വ​ന്‍റി20 ക​ളി​ച്ച​ത് ഫെ​ബ്രു​വ​രി​യി​ലും. എം.​എ​സ്. ധോ​ണി​ക്ക് പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ത്തി​യ ഋ​ഷ​ഭ് പ​ന്ത് ബാ​റ്റി​ങ്ങി​ലും വി​ക്ക​റ്റ് കീ​പ്പി​ങ്ങി​ലും അ​ത്ര മി​ക​ച്ച ഫോ​മി​ല​ല്ല. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ പു​റ​ത്താ​കാ​തെ 33 റ​ണ്‍സ് എ​ടു​ത്തെ​ങ്കി​ലും വ​ലി​യ സ്‌​കോ​റി​ലേ​ക്ക് എ​ത്താ​ന്‍ താ​ര​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഒ​രു ക്യാ​ച്ചും പ​ന്ത് കൈ​വി​ട്ടി​രു​ന്നു. സ്റ്റം​ബി​ന് പി​ന്നി​ല്‍ തു​ട​ര്‍ച്ച​യാ​യി വ​രു​ത്തു​ന്ന ഇ​ത്ത​രം പി​ഴ​വു​ക​ള്‍ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലെ​ങ്കി​ലും സ​ഞ്ജു​വി​ന് അ​വ​സ​രം ന​ല്‍കി​യേ​ക്കും.​ഇ​ന്ന് സ​ഞ്ജു സാം​സ​ണ് അ​വ​സ​രം ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. 

മ​റു​വ​ശ​ത്ത് വി​ന്‍ഡീ​സി​ന്‍റെ മു​ന്‍നി​ര മി​ക​ച്ച ഫോ​മി​ലാ​ണ്. എ​വി​ന്‍ ലൂ​യി​സ്, നി​ക്കോ​ളാ​സ് പു​രാ​ന്‍, ഷി​മ്രോ​ന്‍ ഹി​റ്റ്മെ​യ​ര്‍, ലെ​ൻ​ഡ​ല്‍ സി​മ്മ​ണ്‍സ് എ​ന്നി​വ​രെ​ല്ലാം റ​ണ്‍സ് ക​ണ്ടെ​ത്തി​ക​ഴി​ഞ്ഞു. ഐ​പി​എ​ല്ലി​ലൂ​ടെ മും​ബൈ​യു​ടെ സാ​ഹ​ച​ര്യം അ​ടു​ത്ത​റി​യാ​വു​ന്ന ക​യ്റോ​ണ്‍ പൊ​ള്ളാ​ര്‍ഡ് അ​ട​ക്ക​മു​ള്ള വി​ന്‍ഡീ​സ് താ​ര​ങ്ങ​ള്‍ക്ക് ഇ​ന്ന​ത്തെ മ​ത്സ​രം അ​ത്ര ക​ടു​ത്ത​താ​യി​രി​ക്കി​ല്ല. ബൗ​ളി​ങ്ങി​ല്‍ ഷെ​ല്‍ഡ്രോ​ണ്‍ കോ​ട്ര​ല്‍, കെ​സ്‌​റി​ക് വി​ല്യം​സ് സ്പി​ന്ന​ര്‍ ഹെ​യ്ഡ​ന്‍ വാ​ല്‍ഷ് എ​ന്നി​വ​രും ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​തോ​ടെ വി​ന്‍ഡീ​സ് ടീ​മി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നും സാ​ധ്യ​ത കു​റ​വാ​ണ്.

ആ​ദ്യം ബാ​റ്റ് ചെ​യ്താ​ല്‍ തോ​ല്‍ക്കുമോ? 

വി​ന്‍ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ ആ​ദ്യം ബാ​റ്റ് ചെ​യ്താ​ല്‍ എ​ങ്ങ​നെ മ​ത്സ​രം വി​ജ​യി​ക്ക​ണം എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ത​ല​വേ​ദ​ന. ഈ ​വ​ര്‍ഷം 15 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച​തി​ല്‍ ഏ​ഴെ​ണ്ണ​ത്തി​ലും ഇ​ന്ത്യ തോ​റ്റി​രു​ന്നു. അ​ഞ്ച് ത​വ​ണ ആ​ദ്യം ബാ​റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്താ​ല്‍ പി​ന്നീ​ട് മ​ത്സ​രം എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന​റി​യാ​തെ ഇ​ന്ത്യ പ​ല​പ്പോ​ഴും കു​ഴ​യു​ക​യാ​യി​രു​ന്നു. ഈ ​വ​ര്‍ഷം ഏ​ഴു​ത​വ​ണ ഇ​ന്ത്യ  ആ​ദ്യം ബാ​റ്റ് ചെ​യ്ത​പ്പോ​ള്‍ വി​ജ​യി​ക്കാ​നാ​യ​ത് ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ്.

പ​ര​മ്പ​ര നേ​ടു​ക​യാ​ണ് ല​ക്ഷ്യം: രോ​ഹി​ത്

വ​രാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ​ല്ല ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യാ​ണ് ടീ​മി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് രോ​ഹി​ത് ശ​ര്‍മ. ലോ​ക​ക​പ്പി​ന് ഇ​നി​യും സ​മ​യ​മു​ണ്ട്. വി​ന്‍ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര നേ​ടു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ ല​ക്ഷ്യം. ട്വ​ന്‍റി20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി മി​ക​ച്ച ടീ​മി​നെ ഒ​രു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ആ​വ​ര്‍ത്തി​ക്കാ​ന്‍ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. മ​ത്സ​ര​ങ്ങ​ളും പ​ര​മ്പ​ര​ക​ളും വി​ജ​യി​ക്കു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ ല​ക്ഷ്യ​മെ​ന്നും രോ​ഹി​ത് ശ​ര്‍മ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top