06
August 2020 - 6:12 am IST

Download Our Mobile App

Other news

tom-joseph

ടോ​മി​ന്‍റെ സ്വപ്നത്തിന് സെന്‍റർ ബ്ലോക്ക്

Published:11 December 2019

# സി.​കെ. രാ​ജേ​ഷ്കു​മാ​ർ

വോ​ളി​ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​യ​മ​മ​നു​സ​രി​ച്ച് ക​ളി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് സ്ഥി​ര​താ​മ​സ​ക്കാ​ര​നോ, അ​വി​ടെ ജോ​ലി​ചെ​യ്യു​ക​യോ പ​ഠി​ക്കു​ക​യോ​ ചെ​യ്യ​ണം. എ​ന്നാ​ൽ, ടോം ​കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നും കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളു​മാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​നാ​യി ക​ളി​ക്കു​വാ​ൻ ടോ​മി​നാ​ക‌ി​ല്ല. അല്ലെങ്കിൽ ദേശീയ വോളി ഫെഡറേഷൻ  കനിയണം

കൊ​ച്ചി: കേ​ര​ളം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വോ​ളി​ബോ​ൾ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ടോം ​ജോ​സ​ഫി​ന് മാ​ന്യ​മാ​യി വി​ര​മി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യും മ​ങ്ങു​ന്നു. സ്വ​ന്തം സം​സ്ഥാ​ന​ത്തു ക​ളി​ച്ച് വി​ര​മി​ക്കാ​മെ​ന്ന സ്വ​പ്നം ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​നാ​യി ക​ളി​ക്കാ​ൻ വേ​ദ​ന​യോ​ടെ തീ​രു​മാ​നി​ച്ച ടോ​മി​ന് അ​തി​നും സാ​ധി​ച്ചേ​ക്കി​ല്ല.  വോ​ളി​ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​യ​മ​മ​നു​സ​രി​ച്ച് ക​ളി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് സ്ഥി​ര​താ​മ​സ​ക്കാ​ര​നോ, അ​വി​ടെ ജോ​ലി​ചെ​യ്യു​ക​യോ പ​ഠി​ക്കു​ക​യോ​ ചെ​യ്യ​ണം. എ​ന്നാ​ൽ, ടോം ​കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നും കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളു​മാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​നാ​യി ക​ളി​ക്കു​വാ​ൻ ടോ​മി​നാ​ക‌ി​ല്ല. അല്ലെങ്കിൽ ദേശീയ വോളി ഫെഡറേഷൻ  കനിയണം. 

 മാ​ത്ര​വു​മ​ല്ല, എ​ൻ​ഒ​സി​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന മാ​സം ക​ഴി​ഞ്ഞ   ജൂ​ൺ ആ​യി​രു​ന്നു. എ​ന്നാ​ൽ, ടോം ​അ​പേ​ക്ഷ ന​ൽ​കി​യ​ത് ഈ ​മാ​സം അ​ഞ്ചാം തീ​യ​തി മാ​ത്ര​മാ​ണ്. എന്നാൽ,  മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ടോം ​ക​ളി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ചു​കൊ​ണ്ട് കേ​ര​ള വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ടോ​മി​ന് എ​ൻ​ഒ​സി ന​ൽ​കുകയും ചെയ്തു. ഈ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടോം ഛ​ത്തി​സ്ഗ​ഡി​നു വേ​ണ്ടി ക​ളി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് അ​വി​ടു​ത്തെ അ​സോ​സി​യേ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി. ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തി​നു വേ​ണ്ടി ദേ​ശീ​യ ചാം​പ്യ​ൻ​ഷി​പ്പ് ക​ളി​ക്കാ​ൻ ടോ​മി​നെ സ​ർ​വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്യു​ന്നു  എ​ന്നു കാ​ണി​ച്ച് ഛത്തി​സ്ഗ​ഡ് വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ടോ​മി​നു തി​രി​ച്ചു ക​ത്തു​മ​യ​ച്ചു.  ടോ​മി​ന് ത​ങ്ങ​ളു​ടെ ടീ​മി​ൽ ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് ഛത്തി​സ്ഗ​ഡ് അ​സോ​സി​യേ​ഷ​ൻ, വോ​ളി​ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​അ​പേ​ക്ഷ ഇ​പ്പോ​ൾ വി​എ​ഫ്ഐ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​ന്നാ​ൽ, ടോ​മി​ന് അ​നു​കൂ​ല​മാ​യ ഒ​രു തീ​രു​മാ​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വി​എ​ഫ്ഐ​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. 

ഇ​തോ​ടെ അ​സോ​സി​യേ​ഷ​ന്‍റെ ക​ളി​ക​ളി​ൽ മ​റ്റൊ​രു കാ​യി​ക​താ​ര​ത്തി​ന്‍റെ ക​ണ്ണീ​ർ​കൂ​ടി കാ​യി​ക​കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ വീ​ണു​പൊ​ള്ളു​ക​യാ​ണ്.  സം​സ്ഥാ​ന​ത്തി​നു വേ​ണ്ടി അ​വ​സാ​ന​മാ​യി ക​ളി​ക്കാ​നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം പ​റ​ഞ്ഞ് കേ​ര​ള വോ​ളി അ​സോ​സി​യേ​ഷ​ന് ക​ത്ത​യ​ച്ചു​വെ​ങ്കി​ലും അ​സോ​സി​യേ​ഷ​നി​ലെ ഒ​രാ​ൾ​പോ​ലും ത​ന്നെ ഒ​ന്നു വി​ളി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ടോം ​വേ​ദ​ന​യോ​ടെ​മെ​ട്രൊ​വാ​ർ​ത്ത​യോ​ടു പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഛത്തി​സ്ഗ​ഡി​നു വേ​ണ്ടി​യും ക​ളി​ക്കാ​നാ​കാ​തെ വ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് വ​രു​ന്ന​ത്. 

അ​ങ്ങ​നെ​യെ​ങ്കി​ൽ അ​തു വ​ലി​യ വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. അ​സോ​സി​യേ​ഷ​നി​ലെ ചി​ല​ർ എ​ന്നോ​ടു പ​ക പോ​ക്കു​ക​യാ​ണ്. എ​ങ്കി​ലും ആ​രോ​ടും പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ല. -ടോം ​പ​റ​ഞ്ഞു. 18 ദേ​ശീ​യ ചാം​പ്യ​ൻ​ഷി​പ്പു​ക​ളി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച താ​ര​മാ​ണ് ടോം. ​ഒ​പ്പം 12 വ​ർ​ഷം ഇ​ന്ത്യ​ൻ ടീ​മി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ടോം. ​ജി​മ്മി ജോ​ർ​ജി​നു ശേ​ഷം കേ​ര​ളം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വോ​ളി താ​ര​മാ​യാ​ണ് ടോം ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ലെ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ടോം ​ഇ​പ്പോ​ൾ. 

ടോ​മി​ന് ജി​ല്ലാ ടീ​മി​ൽ ക​ളി​ക്കാ​നു​ള്ള  മി​ക​വുപോലും ഇപ്പോഴില്ല: ബ​ഷീ​ർ

ജി​ല്ലാ ടീ​മി​ൽ ക​ളി​ക്കാ​നു​ള്ള ക​ളി​മി​ക​വു​പോ​ലും ടോ​മി​ന് ഇ​പ്പോ​ൾ ഇ​ല്ലെ​ന്ന് കേ​ര​ള വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​ല​ക​ത്തു ബ​ഷീ​ർ മെ​ട്രൊ വാ​ർ​ത്ത​യോ​ടു പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് ടോം ​ഒ​രു ജി​ല്ലാ ടീ​മി​ൽ പോ​ലും വ​രാ​ത്ത​ത്. എ​റ​ണാ​കു​ള​ത്തി​നു​വേ​ണ്ടി​യും കോ​ഴി​ക്കോ​ടി​നു വേ​ണ്ടി​യും ക​ളി​ക്കാ​മ​ല്ലോ. അ​വി​ടെ​പ്പോ​ലും യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ എ​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന ടീ​മി​ൽ ടോ​മി​നെ അം​ഗ​മാ​ക്കു​ന്ന​തെ​ന്ന് ബ​ഷീ​ർ ചോ​ദി​ച്ചു. ടോ​മി​നു വേ​ണ്ടി നി​യ​മ​ത്തി​ലോ മാ​ന​ദ​ണ്ഡ​ത്തി​ലോ മാ​റ്റം വ​രു​ത്താ​ൻ അ​സോ​സി​യേ​ഷ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ടോം ​ചോ​ദി​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് എ​ൻ​ഒ​സി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍റെ നി​യ​മ​പ്ര​കാ​രം ടോ​മി​ന് മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​നു​വേ​ണ്ടി ക​ളി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​റ്റ് ജി​ല്ല​ക​ളി​ൽ യോ​ഗ്യ​ത​യി​ല്ലാ​ത്ത താ​ര​ങ്ങ​ൾ ടീ​മി​ൽ ക​യ​റി​ക്കൂ​ടു​ന്നു എ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തോ​ട് ബ​ഷീ​റി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു-​അ​ത്ത​ര​ത്തി​ലൊ​രു പ​രാ​തി​യും എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. പ​രാ​തി വ​ന്നാ​ൽ പ​രി​ഗ​ണി​ക്കാം. അ​ല്ലാ​തെ ജി​ല്ല​ക​ളി​ലെ ടീം ​സെ​ല​ക്‌​ഷ​നി​ൽ സം​സ്ഥാ​ന  അ​സോ​സി​യേ​ഷ​ന് ഇ​ട​പെ​ടാ​നാ​കി​ല്ല. ടോം ​ജോ​സ​ഫി​നോ​ട് അ​സോ​സി​യേ​ഷ​ന് യാ​തൊ​രു വി​രോ​ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.. സം​സ്ഥാ​ന​ത്തി​നു വേ​ണ്ടി ഒ​രു മ​ത്സ​ര​ത്തി​ലെ​ങ്കി​ലും ക​ളി​ച്ച് വി​ര​മി​ക്ക​ണ​മെ​ന്നാണ് ടോ​മി​ന്‍റെ ആ​ഗ്ര​ഹം. 


വാർത്തകൾ

Sign up for Newslettertop