24
January 2020 - 7:21 am IST

Download Our Mobile App

Flash News
Archives

World

jersey-city

അമെരിക്കയിൽ വെടിവയ്പ്: ആറു പേർ കൊല്ലപ്പെട്ടു

Published:11 December 2019

ന്യൂ ​ജേ​ഴ്സി സം​സ്ഥാ​ന​ത്തെ ജേ​ഴ്സി സി​റ്റി​യി​ലെ തെ​രു​വി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​ൽ ഒ​രു പൊലീ​സു​കാ​ര​നും മൂ​ന്നു നാട്ടുകാരും ഉ​ൾ​പ്പെ​ടെ ആ​റു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന്യൂ ​ജേ​ഴ്സി: അ​മെരി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. ന്യൂ ​ജേ​ഴ്സി സം​സ്ഥാ​ന​ത്തെ ജേ​ഴ്സി സി​റ്റി​യി​ലെ തെ​രു​വി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​ൽ ഒ​രു പൊലീ​സു​കാ​ര​നും മൂ​ന്നു നാട്ടുകാരും ഉ​ൾ​പ്പെ​ടെ ആ​റു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ര​ണ്ട് അ​ക്ര​മി​ക​ളെ ഏ​റെ നേ​ര​ത്തെ ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ആക്രമണത്തിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. രണ്ട് പ്രതികളുടെയും മൂന്ന് പൗരന്മാരുടെയും മൃതദേഹം കടയ്ക്കുളളില്‍ നിന്നാണ് ലഭിച്ചത്. തിരിച്ച് വെടിയുതിര്‍ക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. 

ട്രക്കിലെത്തിയ ആയുധധാരികള്‍ മണിക്കൂറുകള്‍ പ്രദേശത്തെ ഭീതിയിലാഴ്‍ത്തുകയായിരുന്നു. ആക്രമണം നടത്തിയവര്‍ തീവ്രവാദ ബന്ധമുള്ളവരെല്ലന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും നിലവിലെ സാഹര്യം നിരീക്ഷിക്കുകയാണെന്നും അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്‍തു.

 


വാർത്തകൾ

Sign up for Newsletter



top