24
January 2020 - 9:09 am IST

Download Our Mobile App

Flash News
Archives

Mollywood

shane-nigam

പാട്ടിനൊപ്പം ചുവടുവച്ച് ഷെയ്ൻ; തരംഗമായി വലിയ പെരുന്നാളിലെ പുതിയ ഗാനം

Published:11 December 2019

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. റെക്‌സ് വിജയൻ സംഗീതമൊരുക്കിയ താഴ്വാരങ്ങള്‍ എന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

നടൻ ഷെയ്ൻ നിഗമിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാൾ. നവാഗതനായ ഡിമല്‍ ഡെനീസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയെറ്ററുകളില്‍ എത്തുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. റെക്‌സ് വിജയൻ സംഗീതമൊരുക്കിയ താഴ്വാരങ്ങള്‍ എന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

ഷെയ്നിന്‍റെ ഡാന്‍സ് തന്നെയാണ് ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്. ഷെയ്‌നൊപ്പം നായിക ഹിമികയും തിളങ്ങിനില്‍ക്കുന്നു. മാജിക്ക് മൗണ്ടന്‍ സിനിമാസിന്‍റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മിക്കുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ അന്‍വര്‍ റഷീദാണ് അവതരിപ്പിക്കുന്നത്.

ജോജു ജോര്‍ജ്ജ്, അലന്‍സിയര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, നിഷാദ് സാഗര്‍, സുധീര്‍ കരമന, അതുല്‍ കുല്‍ക്കര്‍ണി, റാസ മുറാദ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. തസ്രീക്ക് അബ്ദുള്‍ സലാമും സംവിധായകനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ഡിസംബര്‍ 20ന് ചിത്രം പ്രദർശനത്തിനെത്തും.


വാർത്തകൾ

Sign up for Newsletter



top