06
August 2020 - 6:02 am IST

Download Our Mobile App

National

assam

പൗ​ര​ത്വ ബിൽ: ത്രിപുരയിലും അസമിലും സൈന്യത്തെ വിന്യസിച്ചു

Published:11 December 2019

ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തു മു​ത​ൽ വ​ട​ക്കു​ കിഴിക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അസാ​മി​ലും ത്രി​പു​ര​യി​ലും ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം.

ദി​സ്പു​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബിൽ രാ​ജ്യ​സ​ഭ​യി​ലും അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ത്രി​പു​ര​യി​ലും അ​സാ​മി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തു മു​ത​ൽ വ​ട​ക്കു​ കിഴിക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അസാ​മി​ലും ത്രി​പു​ര​യി​ലും ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​തു​വ​രെ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി മൂ​ന്ന് ക​മ്പ​നി സൈ​ന്യ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

70 പേ​ർ​ വീ​ത​മു​ള്ള​താ​ണ് മൂ​ന്ന് സം​ഘ​വും. ത്രി​പു​ര​യി​ലെ ക​ൻ​ച​ൻ​പു​ർ, മ​ണു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും അ​സാ​മി​ലെ ബൊം​ഗെ​യ്ൻ​ഗോ​ൻ പ്ര​ദേ​ശ​ത്തേ​ക്കു​മാ​ണ് സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാസാക്കി​യ​ത്. 80 നെതി​രെ 311 വോ​ട്ടി​നാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്. ‌ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തു​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭ​യി​ൽ ആരോപിച്ചിരു​ന്നു.


വാർത്തകൾ

Sign up for Newsletter



top