05
August 2020 - 10:21 pm IST

Download Our Mobile App

Updates

interest

ചെ​റു​കി​ട സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ കു​റ​ഞ്ഞേ​ക്കും

Published:11 December 2019

ഇ​പ്പോ​ള്‍ ശ​രാ​ശ​രി ആ​റു ശ​ത​മാ​ന​മാ​ണ് ബാ​ങ്ക് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​നി​ര​ക്ക്. ചെ​റു​കി​ട സ​മ്പാ​ദ്യ​ങ്ങ​ള്‍ക്ക് 7.6 ശ​ത​മാ​നം മു​ത​ല്‍ 8.7 ശ​ത​മാ​നം വ​രെ പ​ലി​ശ​യു​ണ്ട്. ഓ​രോ ത്രൈ​മാ​സ​ത്തി​ലും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ചെ​റു​കി​ട സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ പു​നഃ​പ​രി​ശോ​ധി​ക്കാ​റു​ണ്ട്

കൊ​ച്ചി: കു​റ​യു​ന്ന പ​ലി​ശ നി​ര​ക്ക് മൂ​ലം നി​ക്ഷേ​പം കു​റ​യു​ന്ന ബാ​ങ്കു​ക​ളെ സ​ഹാ​യി​ക്കാ​ന്‍ റി​സ​ര്‍വ്ബാ​ങ്ക് അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നു.  പ​ബ്ലി​ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് (പി​പി​എ​ഫ്) ഉ​ള്‍പ്പെ​ടെ​യു​ള്ള ചെ​റു​കി​ട സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ കു​റ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ആ​ര്‍ബി​ഐ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. 

ഇ​പ്പോ​ള്‍ ശ​രാ​ശ​രി ആ​റു ശ​ത​മാ​ന​മാ​ണ് ബാ​ങ്ക് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​നി​ര​ക്ക്. ചെ​റു​കി​ട സ​മ്പാ​ദ്യ​ങ്ങ​ള്‍ക്ക് 7.6 ശ​ത​മാ​നം മു​ത​ല്‍ 8.7 ശ​ത​മാ​നം വ​രെ പ​ലി​ശ​യു​ണ്ട്. ഓ​രോ ത്രൈ​മാ​സ​ത്തി​ലും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ചെ​റു​കി​ട സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ പു​നഃ​പ​രി​ശോ​ധി​ക്കാ​റു​ണ്ട്. ഒ​ക്റ്റോ​ബ​ർ- ഡി​സം​ബ​ര്‍ പാ​ദ​ത്തി​ല്‍ പ​ലി​ശ നി​ല​നി​റു​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. അ​ടു​ത്ത യോ​ഗം ജ​നു​വ​രി ഒ​ന്നി​നാ​ണ്. അ​തി​ല്‍ മാ​റ്റ​വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഒ​രു വി​ഭാ​ഗം ബാ​ങ്കി​ങ്ങ് വി​ദ​ഗ​ധ​രും ആ​ര്‍ബി​ഐ​യും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

 ഈ ​വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യ അ​ഞ്ചു ത​വ​ണ​ക​ളി​ലാ​യി റി​സ​ര്‍വ് ബാ​ങ്ക് റി​പ്പോ നി​ര​ക്കും റി​വേ​ഴ്സ് റി​പ്പോ​യും കു​റ​ച്ചി​രു​ന്നു. റി​വേ​ഴ്സ് റി​പ്പോ കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബാ​ങ്കു​ക​ള്‍ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​യും കു​റ​ച്ചി​രു​ന്നു. ര​ണ്ട്  മൂ​ന്ന് വ​ര്‍ഷ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ എ​സ്ബി​ഐ 0.55 ശ​ത​മാ​നം കു​റ​ച്ച് 6.25 ശ​ത​മാ​ന​മാ​ക്കി. പ​ലി​ശ കു​റ​ഞ്ഞ​തോ​ടെ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ള്‍ അ​നാ​ക​ര്‍ഷ​ക​മാ​യി. ഇ​തി​ല്‍ പ​ണം മ​റ്റ് പ​ദ്ധ​തി​ക​ളി​ലേ​ക്ക് മാ​റു​ന്നു​ണ്ട്. 

അ​ഞ്ചു വ​ര്‍ഷ​ത്തെ​ക്കു​ള്ള പോ​സ്റ്റ് ഓ​ഫീ​സ് സേ​വി​ങ്സ് സ്കീ​മി​ല്‍ 7.7 % നി​ര​ക്കി​ല്‍ പ​ലി​ശ ല​ഭി​ക്കും. മു​തി​ര്‍ന്ന പൗ​ര​ന്മാ​രു​ടെ സേ​വി​ങ്സ് സ്കീ​മി​ല്‍ 8.7% വ​രും നി​ര​ക്ക്. നാ​ഷ​ണ​ല്‍ സേ​വി​ങ്സ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് (എ​ന്‍എ​സ്‌​സി) 7.9% . പ​ബ്ലി​ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് (പി​പി​എ​ഫ്) : 7.9%, കി​സാ​ന്‍ വി​കാ​സ് പ​ത്ര : 7.6% (മെ​ച്യൂ​രി​റ്റി കാ​ലാ​വ​ധി 113 മാ​സം), സു​ക​ന്യ സ​മൃ​ദ്ധി : 8.4% (നി​ക്ഷേ​പ കാ​ലാ​വ​ധി 5 വ​ര്‍ഷം) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ചെ​റു​കി​ട സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ളി​ല്‍ നി​ര​ക്ക്.

ഏ​റെ ജ​ന​പ്രി​യ​മാ​യി പി​പി​എ​ഫ് അ​ക്കൗ​ണ്ടാ​ണ് ഇ​പ്പോ​ള്‍ തു​ട​രു​ന്ന​ത്. ഈ ​അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​നു പ്രാ​യ പ​രി​ധി​യി​ല്ല. വെ​റും 500 രൂ​പ​യി​ല്‍ നി​ന്നു വ​രെ തു​ട​ങ്ങാം നി​ക്ഷേ​പം. ബാ​ങ്കി​ലോ പോ​സ്റ്റാ​ഫീ​സി​ലോ പോ​യി ഈ ​പ​ദ്ധ​തി​യി​ല്‍ ചേ​രാ​ന്‍ ക​ഴി​യും. ഒ​രു വ​ര്‍ഷം മൊ​ത്തം ഒ​ന്ന​ര ല​ക്ഷം വ​രെ പ​ര​മാ​വ​ധി നി​ക്ഷേ​പി​ക്കാം. പ​തി​ന​ഞ്ച് വ​ര്‍ഷ​മാ​ണ് നി​ക്ഷേ​പ​ത്തി​ന്‍റെ കാ​ലാ​വ​ധി. നി​ക്ഷേ​പി​ച്ച​തി​ന്‍റെ എ​ഴാം വ​ര്‍ഷം മു​ത​ല്‍ ഭാ​ഗി​ക​മാ​യി പി​പി​എ​ഫി​ല്‍ നി​ന്ന് തു​ക പി​ന്‍വ​ലി​ക്കാം.

പ​തി​ന​ഞ്ച് വ​ര്‍ഷ​ത്തെ കാ​ലാ​വ​ധി​യെ ലോ​ക്ക് ഇ​ന്‍ പി​രി​യ​ഡ് എ​ന്ന് വി​ളി​ക്കും. എ​ന്നാ​ല്‍, ഒ​രോ വ​ര്‍ഷ​വും നി​ക്ഷേ​പ​ത്തി​ന് മേ​ലു​ള്ള പ​ലി​ശ​യും അ​തി​ന്മേ​ലു​ള്ള പ​ലി​ശ​യും ല​ഭി​ക്കു​ന്ന​തി​നാ​ല്‍ തു​ക ഗ​ണ്യ​മാ​യി വ​ര്‍ദ്ധി​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് 1,50,000 രൂ​പ വെ​ച്ച് എ​ല്ലാ വ​ര്‍ഷ​വും 15 വ​ര്‍ഷ​ത്തേ​ക്ക് ശ​രാ​ശ​രി 7.9 ശ​ത​മാ​നം പ​ലി​ശ​യ്ക്ക് പി​പി​എ​ഫി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ 43,60,517 രൂ​പ തി​രി​കെ ല​ഭി​ക്കും. ഒ​ന്ന​ര ല​ക്ഷം വെ​ച്ച് 15 വാ​ര്‍ഷി​ക ത​വ​ണ​ക​ളാ​യി മൊ​ത്തം ഇ​ടു​ന്ന​ത് 22,50,000 മാ​ത്ര​മെ​ങ്കി​ല്‍ കി​ട്ടു​ന്ന​ത് 43,60,517 രൂ​പ. പ​ലി​ശ​യാ​യി  21,10,517 ല​ഭി​ക്കു​ന്നു.

കോ​ട​തി​ക​ള്‍ക്ക് പോ​ലും പി​പി​എ​ഫ് തു​ക ക​ണ്ടു​കെ​ട്ടാ​നാ​കി​ല്ല. ഈ ​തു​ക​യ്ക്ക് നി​കു​തി ന​ല്‍കേ​ണ്ട. എ​ല്ലാ വ​ര്‍ഷ​വും നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്ക് (പ​ര​മാ​വ​ധി 1,50,000 ) പൂ​ർ​ണ​മാ​യും ഇ​ന്‍കം ടാ​ക്സ് സെ​ക്ഷ​ന്‍  80 സി​യു​ടെ പ​രി​ധി​യി​ല്‍ നി​കു​തി​യി​ള​വും ല​ഭി​ക്കും. അ​ക്കൗ​ണ്ട് മു​ട​ങ്ങി പോ​കാ​തി​രി​ക്കാ​ന്‍ എ​ല്ലാ വ​ര്‍ഷ​വും കു​റ​ഞ്ഞ​ത് 500 രൂ​പ​യു​ടെ നി​ക്ഷേ​പ​മെ​ങ്കി​ലും ന​ട​ത്ത​ണം. ഒ​ന്നു​കി​ല്‍ ഒ​രു​മി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ നി​ക്ഷേ​പി​ക്കാം അ​ല്ലെ​ങ്കി​ല്‍ വ​ര്‍ഷം 12 ത​വ​ണ​ക​ളാ​യി ഒ​ന്ന​ര ല​ക്ഷം ആ​കു​ന്ന​ത് വ​ര​യോ അ​ല്ലെ​ങ്കി​ല്‍ അ​തി​ല്‍ കു​റ​ഞ്ഞ തു​ക​യോ നി​ക്ഷേ​പി​ക്കാം. ഇ​നി പ​തി​ന​ഞ്ച് വ​ര്‍ഷ​ത്തെ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​യാ​ലും ഒ​രോ അ​ഞ്ച് വ​ര്‍ഷ​ത്തെ ഘ​ട്ട​ങ്ങ​ളാ​യി നി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍ തു​ട​രാം. പി​പി​എ​ഫി​ന്‍റെ പ​ലി​ശ നി​ർ​ണ​യി​ക്ക​ന്ന​തും ഇ​തി​ന്‍റെ മേ​ല്‍നോ​ട്ട​വും കേ​ന്ദ്ര സ​ര്‍ക്കാ​രാ​ണ്. 


വാർത്തകൾ

Sign up for Newsletter



top