05
August 2020 - 9:26 pm IST

Download Our Mobile App

Analysis

coconet-2019

"കൊ​കൊ​നെ​റ്റ് 19' സ​മ്മേ​ള​നം 18 മു​ത​ല്‍

Published:11 December 2019

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കം​പ്യൂ​ട്ടി​ങ് മെ​ഷീ​ന​റി തി​രു​വ​ന​ന്ത​പു​രം പ്രൊ​ഫ​ഷ​ണ​ല്‍ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡി​സം​ബ​ര്‍ 18 മു​ത​ല്‍ 21 വ​രെ പ​ള്ളി​പ്പു​റം ടെ​ക്നോ​സി​റ്റി​യി​ലു​ള്ള പു​തി​യ ക്യാം​പ​സി​ലാ​ണ് മൂ​ന്നാം സ​മ്മേ​ള​നം ന​ട​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ആ​ന്‍ഡ് മാ​നെ​ജ്മെ​ന്‍റ് കേ​ര​ള (ഐ​ഐ​ഐ​ടി​എം​കെ) കം​പ്യൂ​ട്ടി​ങ് ആ​ന്‍ഡ് നെ​റ്റ് വ​ര്‍ക്ക് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സി​ല്‍ രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​മാ​യ "കൊ​കൊ​നെ​റ്റ്19' സം​ഘ​ടി​പ്പി​ക്കു​ന്നു. അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കം​പ്യൂ​ട്ടി​ങ് മെ​ഷീ​ന​റി തി​രു​വ​ന​ന്ത​പു​രം പ്രൊ​ഫ​ഷ​ണ​ല്‍ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡി​സം​ബ​ര്‍ 18 മു​ത​ല്‍ 21 വ​രെ പ​ള്ളി​പ്പു​റം ടെ​ക്നോ​സി​റ്റി​യി​ലു​ള്ള പു​തി​യ ക്യാം​പ​സി​ലാ​ണ് മൂ​ന്നാം സ​മ്മേ​ള​നം ന​ട​ക്കു​ക.

അ​പ്ലൈ​ഡ് സോ​ഫ്റ്റ് കം​പ്യൂ​ട്ടി​ങ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ നെ​റ്റ്‌​വ​ര്‍ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി "എ​സി​എ​ന്‍ 19' രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​വും ഇ​തി​നോ​ടൊ​പ്പം സം​യോ​ജി​ത​മാ​യി ന​ട​ക്കും. ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​ശ​സ്ത​രാ​യ ഗ​വേ​ഷ​ക​ര്‍ ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും വി​ദ​ഗ്ധ​ര്‍ക്കും ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ളും നൂ​ത​ന ആ​ശ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും മ​റ്റു ഗ​വേ​ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും വേ​ദി​യാ​കും. ഗ​വേ​ഷ​ണ, എ​ന്‍ജി​നീ​യ​റി​ങ് മേ​ഖ​ല​യി​ലു​ള്ള ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സി​ലെ ക​ണ്‍ജെ​ഷ​ന്‍ ക​ണ്‍ട്രോ​ള്‍ അ​ല്‍ഗോ​രി​തം വി​ക​സി​പ്പി​ച്ച വാ​ഷി​ങ്ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്രൊ​ഫ​സ​ര്‍ രാ​ജ് ജെ​യി​ന്‍, റോ​ള്‍ ബെ​യ്സ്ഡ് അ​ക്സ​സ് ക​ണ്‍ട്രോ​ള്‍ ഉ​പ​ജ്ഞാ​താ​വും ടെ​ക്സാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​ര്‍ ആ​ന്‍ഡ് ചീ​ഫ് സ​യ​ന്‍റി​സ്റ്റു​മാ​യ പ്രൊ​ഫ​സ​ര്‍ ര​വി സ​ന്ധു, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സി​ന്‍സി​നാ​റ്റി പ്രൊ​ഫ​സ​ര്‍ ഡോ. ​ധ​ര്‍മ്മ പി ​അ​ഗ്ര​വാ​ള്‍, ബ​ഫ​ല്ലോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​വി​പി​ന്‍ ചൗ​ധ​രി ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​ഗ​ത്ഭ​രാ​യ ഗ​വേ​ഷ​ക​രു​ടെ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ക്കും സ​മ്മേ​ള​നം വേ​ദി​യാ​കും. പ​തി​ന​ഞ്ചോ​ളം സിം​പോ​സി​യ​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

സ്ത്രീ ​ശാ​ക്തീ​ക​ര​ണം മു​ന്‍നി​ര്‍ത്തി വു​മ​ണ്‍ ഇ​ന്‍ കം​പ്യൂ​ട്ടി​ങ്ങി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡി​സം​ബ​ര്‍ 20 ന് ​സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​വ​സാ​ന ദി​ന​ത്തി​ല്‍ കേ​ര​ള ബ്ലോ​ക്ക് ചെ​യി​ന്‍ അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​ൽ​പ്പ​ശാ​ല ന​ട​ക്കും. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് http://coconet-conference.org/2019/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്ക​ണം. 


വാർത്തകൾ

Sign up for Newsletter



top